Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ELECTION COMMISSION

24 രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ൺ 18ന് ​ന​ട​ക്കും; വി​ജ്ഞാ​പ​ന​മി​റ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 10 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഒ​ഴി​വ് വ​രു​ന്ന 24 രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ൺ 18-ന് ​ന​ട​ക്കു​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. വി​വി​ധ തീ​യ​തി​ക​ളി​ലാ​യി നി​ല​വി​ലെ അം​ഗ​ങ്ങ​ൾ വി​ര​മി​ക്കു​ന്ന ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ, കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, മു​തി​ർ​ന്ന നേ​താ​വ് ദി​ഗ്‌​വി​ജ​യ് സിം​ഗ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ വി​ജ്ഞാ​പ​നം.

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ 8 ആ​ണ്. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ 11-ഉം. ​ജൂ​ൺ 18-ന് ​രാ​വി​ലെ 9 മ​ണി മു​ത​ൽ വൈ​കി​ട്ട് നാ​ല് മ​ണി വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. അ​ന്നേ ദി​വ​സം വൈ​കി​ട്ട് അ​ഞ്ച് മ​ണി​ക്ക് ത​ന്നെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കും. ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നാ​ല് വീ​തം സീ​റ്റു​ക​ളി​ലും, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് മൂ​ന്ന് വീ​തം സീ​റ്റു​ക​ളി​ലു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​തു​കൂ​ടാ​തെ ജാ​ർ​ഖ​ണ്ഡി​ൽ ര​ണ്ട് സീ​റ്റു​ക​ളി​ലും മ​ണി​പ്പൂ​ർ, മേ​ഘാ​ല​യ, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, മി​സോ​റാം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഓ​രോ സീ​റ്റു​ക​ളി​ലും വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.

മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തി​ര​ഞ്ഞെ​ടു​പ്പും ഇ​തോ​ടൊ​പ്പം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​നേ​ത്ര പ​വാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് രാ​ജി​വെ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പ്. എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ (ഇ​രു​വ​രും ക​ർ​ണാ​ട​ക), കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ര​വ്‌​നീ​ത് സിം​ഗ് (രാ​ജ​സ്ഥാ​ൻ), ജോ​ർ​ജ് കു​ര്യ​ൻ (മ​ധ്യ​പ്ര​ദേ​ശ്), ദി​ഗ്‌​വി​ജ​യ് സിം​ഗ്, ശ​ക്തി​സി​ൻ​ഹ് ഗോ​വി​ൽ തു​ട​ങ്ങി​യ​വ​രാ​ണ് ജൂ​ൺ 21-നും ​ജൂ​ലൈ 19-നും ​ഇ​ട​യി​ലു​ള്ള വി​വി​ധ തീ​യ​തി​ക​ളി​ലാ​യി വി​ര​മി​ക്കു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഉ​പ​രി​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നി​ര​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് വ​ഴി​വെ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

 

 

Kerala

വോ​ട്ടി​ന് നോ​ട്ട് ആ​രോ​പ​ണം; ജി​ല്ലാ ക​ള​ക്ട​ര്‍ റി​പ്പോ​ര്‍​ട്ട് കൈ​മാ​റി

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പാ​ല​ക്കാ​ട്ടെ വോ​ട്ട​ർ​മാ​ർ​ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ​ണം കൈ​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ ജി​ല്ലാ ക​ള​ക്ട​ര്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് റി​പ്പോ​ര്‍​ട്ട് കൈ​മാ​റി. പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ലം ഉ​ൾ​പ്പ​ടെ​യാ​ണ് റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്.

എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ൻ ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ൾ ഇ​വ​രു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വ​തി വ​യോ​ധി​ക​യ്ക്ക് പ​ണം ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പ​ണം കൈ​മാ​റി​യ​ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം ചെ​യ്ത​തോ​ടെ പ​ണം ന​ൽ​കി​യ​ത് കൂ​ട്ട​ത്തി​ലു​ള്ള യു​വ​തി​യു​ടെ വ​ല്യ​മ്മ​യ്ക്കാ​ണെ​ന്നാ​യി​രു​ന്നു ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ മ​റു​പ​ടി. വി​വാ​ദ​മാ​യ​തോ​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ​യെ അ​റി​യി​ല്ലെ​ന്നും ശോ​ഭാ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

പ​ണം കി​ട്ടി​യ​താ​യി ആ​ദ്യം സ്ഥീ​രീ​ക​രി​ച്ച വ​യോ​ധി​ക പി​ന്നീ​ട് അ​ത് തി​രു​ത്ത​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ ശോ​ഭ സു​രേ​ന്ദ്ര​ൻ ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. കോ​ൺ​ഗ്ര​സ് പ​റ​ഞ്ഞു​വി​ട്ട വ​നി​ത​യാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു ശോ​ഭ​യു​ടെ വാ​ദം.

National

പോ​ളിം​ഗ് സ​മ​യം നീ​ട്ട​ണം; വി​ജ​യ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ത്ത് ന​ൽ​കി

ചെ​ന്നൈ: ബ​സ് സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തി​നാ​ൽ ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പോ​ളിം​ഗ് സ​മ​യം നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ക​ത്ത് ന​ൽ​കി. ബ​സു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ വോ​ട്ട​ർ​മാ​ർ പ​ല​രും വോ​ട്ട് ചെ​യ്യാ​തെ മ​ട​ങ്ങു​ക​യാ​ണ്.

അ​തി​നാ​ല്‍ പോ​ളിം​ഗ് സ​മ​യം ര​ണ്ട് മ​ണി​ക്കൂ​ർ നീ​ട്ട​ണ​മെ​ന്നാ​ണ് വി​ജ​യ്‌​യു​ടെ ആ​വ​ശ്യം. വോ​ട്ട് ചെ​യാ​നാ​യി നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ കൂ​ട്ട​ത്തോ​ടെ യു​വാ​ക്ക​ൾ വി​വി​ധ ബ​സ് സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ രാ​വി​ലെ എ​ത്തി​യി​രു​ന്നു. ആ​വ​ശ്യ​ത്തി​ന് ബ​സ് സ​ർ​വീ​സ് ക്ര​മീ​ക​രി​ച്ചി​ല്ലെ​ന്ന് ഇ​വ​ര്‍ പ​രാ​തി ഉ​ന്ന​യി​ച്ചെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ഗ​താ​ഗ​ത വ​കു​പ്പ് രം​ഗ​ത്തെ​ത്തി. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ സ​ർ​വീ​സ് തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തി​നെ വി​മ​ർ​ശി​ച്ച് വി​ജ​യ് രം​ഗ​ത്തെ​ത്തി.

ബ​സു​ക​ൾ കു​റ​ച്ച​ത് ആ​സൂ​ത്രി​ത നീ​ക്ക​മാ​ണ്. തോ​ൽ​വി മു​ന്നി​ൽ ക​ണ്ടാ​ണ് സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച​തെ​ന്ന് വി​ജ​യ് പ​റ​ഞ്ഞു.

 

 

Kerala

സ്ട്രോം​ഗ് റൂ​മി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കയറിയ സംഭവം: അ​ന്വേ​ഷ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ അ​തീ​വ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന സ്ട്രോം​ഗ് റൂ​മി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട​ന്നു ക​യ​റി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. കോ​ഴി​ക്കോ​ട് പേ​രാ​ന്പ്ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ട്രോം​ഗ് റൂ​മി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ക​ട​ന്നു ക​യ​റി​യെ​ന്ന പ​രാ​തി​യി​ലാ​ണ് ഗൗ​ര​വ​ത​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി​യ​ത്.

സ്ട്രോം​ഗ് റൂ​മി​ലും സ​മീ​പ​ത്തെ രേ​ഖ​ക​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള അ​നു​ബ​ന്ധ മു​റി​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ട​ന്നു ക​യ​റി​യ​ത് ഗു​രു​ത​ര പി​ഴ​വാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ലാ ക​ളക്‌ടർ, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീസ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീസ​ർ അ​റി​യി​ച്ചു.

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​ട്ടു​ള്ള സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ ചു​മ​ത​ല കേ​ന്ദ്ര​സേ​ന​യ്ക്കാ​ണ്. സു​ര​ക്ഷാ പാ​ളി​ച്ച​യു​ണ്ടാ​യോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ ഇ​വ​രോ​ടും വി​ശ​ദീ​ക​ര​ണം തേ​ടും. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളി​ൽ ഗു​രു​ത​ര പി​ഴ​വു വ​രു​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീസ​ർ​മാ​ർ സ​സ്പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​പ്പോ​ൾ ഗു​രു​ത​ര ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ​താ​യി പ​രാ​തി ഉ​യ​രു​ന്ന​വ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് സ്ട്രോം​ഗ് റൂ​മു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ തു​ട​രാ​ൻ ഇ​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് വി​മ​ർ​ശ​നം.

ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യോ ഏ​ജ​ന്‍റു​മാ​രു​ടെ​യോ സാ​ന്നി​ധ്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്്ട​ർ​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും മാ​ത്രം ക​യ​റാ​ൻ അ​നു​മ​തി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ റി​ട്ടേ​ണിം​ഗ് ഓ​ഫീസ​ർ​മാ​രട​ക്കം ക​ട​ന്നു ക​യ​റു​ന്ന​താ​യി വ്യാ​പ​ക പ​രാ​തി​ക​ളാ​ണ് പ​ല​യി​ട​ങ്ങ​ളി​ൽനി​ന്ന് ഉ​യ​രു​ന്ന​ത്. ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കു​ക​യോ സ്ട്രോം​ഗ് റൂ​കു​ക​ൾ തു​റ​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീസ​ർ പ​ല ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, നി​ർ​ദേ​ശം മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ പ​ല​യി​ട​ങ്ങ​ളി​ലും ക​യ​റാ​ൻ ശ്ര​മം ന​ട​ന്ന​താ​യാ​ണ് പ​രാ​തി​ക​ൾ ഉ​യ​രു​ന്ന​ത്. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെത​ന്നെ വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​കും.പേ​രാ​ന്പ്ര​യ്ക്കു പി​ന്നാ​ലെ ഒ​ട്ടേ​റെ സ്ഥ​ല​ങ്ങ​ളി​ൽ സ്ട്രോം​ഗ് റൂ​മു​ക​ൾ തു​റ​ക്കാ​ൻ ശ്ര​മം ന​ട​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

 

National

മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്കെ​തി​രെ നോ​ട്ടീ​സ​യ​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ 'തീ​വ്ര​വാ​ദി' എ​ന്ന് വി​ളി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൈ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലെ പ​രാ​മ​ർ​ശ​മാ​ണ് വി​വാ​ദ​മാ​യ​ത്.

ബി​ജെ​പി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി​യെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന​ത് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. എ​ഐ​എ​ഡി​എം​കെ ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ​തി​നെ വി​മ​ർ​ശി​ക്ക​വെ​യാ​ണ് ഖാ​ർ​ഗെ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

"അ​വ​ർ​ക്ക് എ​ങ്ങ​നെ മോ​ദി​യു​മാ​യി ചേ​രാ​നാ​കും? അ​ദ്ദേ​ഹം ഒ​രു തീ​വ്ര​വാ​ദി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി സ​മ​ത്വ​ത്തി​ലും നീ​തി​യി​ലും വി​ശ്വ​സി​ക്കു​ന്നി​ല്ല," എ​ന്നാ​യി​രു​ന്നു ഖ​ർ​ഗെ​യു​ടെ വാ​ക്കു​ക​ൾ.

 

National

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​; തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെത്തി​യ​ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ പ​രി​ശോ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ചെ​ന്നൈ: ത​മി​ഴ്നാട് തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ റാ​ലി​ക്ക് എ​ത്തി​യ​ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ പ​രി​ശോ​ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ. രാ​ഹു​ൽ കാ​റി​ൽ ക​യ​റി​യ​തി​ന്‌ പി​ന്നാ​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തി​രു​ച്ചി​റ​പ്പ​ള്ളി കൂ​ടാ​തെ റാ​ണി​പ്പെ​ട്ടി​ലും ഫ്ല​യിംഗ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർഥ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ​ത്. അ​തേ​സ​മ​യം, സ്റ്റാ​ലി​ൻ സ​ഹോ​ദ​ര​നാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. സ്റ്റാ​ലി​നെ പു​ക​ഴ്ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​സം​ഗം. സ്റ്റാ​ലി​നെ മോ​ദി​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യി​ല്ല, അ​ത് മോ​ദി​ക്ക് ന​ന്നാ​യി അ​റി​യാ​മെ​ന്നും അ​തു​കൊ​ണ്ട് എ​ഐ​എ​ഡി​എം​കെ മു​ഖ്യ​മ​ന്ത്രി​യെ നി​യ​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ത​മി​ഴ്‌​നാ​ട്ടി​ലെ ര​ണ്ടാ​മ​ത്തെ റാ​ലി​യി​ലാ​ണ് സ്റ്റാ​ലി​ന്‍റെ പേ​ര് രാ​ഹു​ൽ പ​രാ​മ​ർ​ശി​ച്ച​ത്. മോ​ദി​ക്ക് എ​ന്ത് സ്വ​പ്ന​വും കാ​ണാം. പ​ക്ഷെ വോ​ട്ടെ​ണ്ണു​മ്പോ​ൾ യാ​ഥാ​ർ​ഥ്യം തി​രി​ച്ച​റി​യു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ഡി​എംകെ ​കോ​ൺ​ഗ്ര​സ് സ​ഖ്യം ത​മി​ഴ്നാ​ട്‌ തൂ​ത്തു​വാ​രും. ത​മി​ഴ് ജ​ന​ത​യു​ടെ ക​രു​ത്ത് മോ​ദി​യും അ​മി​ത് ഷാ​യും മ​ന​സി​ലാ​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

National

ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന

ചെ​ന്നൈ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്നാ​ട്ടി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ റാ​ലി​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് ഹെ​ലി​കോ​പ്റ്റ​ർ പ​രി​ശോ​ധി​ച്ച​ത്.

രാ​ഹു​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്ന് ഇ​റ​ങ്ങി കാ​റി​ൽ ക​യ​റി​യ​തി​ന്‌ പി​ന്നാ​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തി​രു​ച്ചി​റ​പ്പ​ള്ളി കൂ​ടാ​തെ റാ​ണി​പ്പെ​ട്ടി​ലും ഫ്ല​യിം​ഗ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

Kerala

പോ​ളിം​ഗ് ക​ണ​ക്ക് വൈ​കു​ന്ന​തി​ൽ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ പോ​ളിം​ഗ് ക​ണ​ക്ക് വൈ​കു​ന്ന​തി​ൽ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ക​ണ​ക്കു​ക​ൾ മ​ന​പൂ​ർ​വം വൈ​കി​പ്പി​ക്കു​ന്നി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

വ​ര​ണാ​ധി​കാ​രി​ക​ൾ ക​ണ​ക്കു​ക​ൾ ക്രോ​ഡീ​ക​രി​ച്ച് പൂ​ർ​ത്തി​യാ​ക്കി​യ ഉ​ട​ൻ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നും ഓ​രോ ബൂ​ത്തി​ലെ​യും ക​ണ​ക്ക് രാ​ഷ്ട്രീ​യ പാ​ർ​ട്ടി ഏ​ജ​ന്‍റു​മാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ന്‍റെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടാ​ത്ത​തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

നി​യോ​ജ​ക മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പോ​ളിം​ഗ് വി​വ​ര​ങ്ങ​ളും പോ​സ്റ്റ​ൽ വോ​ട്ടിം​ഗ് നി​ല​യും അ​ടി​യ​ന്ത​ര​മാ​യി പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​ക്കും ക​ത്ത​യ​ച്ചു.

Kerala

പെ​ട്ടി​യി​ൽ എ​ത്ര​വോ​ട്ടുണ്ട്?, വോ​ട്ടു​ക​ളു​ടെ എ​ണ്ണം പു​റ​ത്തു വി​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വോ​​​ട്ടെ​​​ടു​​​പ്പു ക​​​ഴി​​​ഞ്ഞു ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് വോ​​​ട്ടിം​​​ഗ് മെ​​​ഷി​​​നു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച് വ്യാ​​​പ​​​ക ആ​​​ശ​​​ങ്ക ഉ​​​യ​​​രു​​​ന്പോ​​​ഴും സം​​​സ്ഥാ​​​ന​​​ത്ത് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ വോ​​​ട്ടു​​​ക​​​ളു​​​ടെ കൃ​​​ത്യ​​​മാ​​​യ എ​​​ണ്ണം പു​​​റ​​​ത്തു വി​​​ടാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ.

വോ​​​ട്ടെ​​​ടു​​​പ്പു ക​​​ഴി​​​ഞ്ഞു മൂ​​​ന്നു ദി​​​വ​​​സം പി​​​ന്നി​​​ടു​​​ന്പോ​​​ഴും സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് സ് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ളി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ വോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണം സം​​​ബ​​​ന്ധി​​​ച്ച് ഇ​​​തു​​​വ​​​രെ ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കാ​​​ൻ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.

ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ സ്ട്രോം​​​ങ് റൂ​​​മു​​​ക​​​ളി​​​ലേ​​​ക്ക് സീ​​​ൽ ചെ​​​യ്തു മാ​​​റ്റു​​​ന്പോ​​​ൾ ഇ​​​തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ വോ​​​ട്ടു​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. പി​​​ന്നീ​​​ട് വോ​​​ട്ട് എ​​​ണ്ണു​​​ന്ന​​​തി​​​നാ​​​യി ഇ​​​വി​​​എ​​​മ്മു​​​ക​​​ൾ തു​​​റ​​​ക്കു​​​ന്പോ​​​ൾ നേ​​​ര​​​ത്തെ പ​​​റ​​​ഞ്ഞി​​​രു​​​ന്ന വോ​​​ട്ടാ​​​ണോ ഇ​​​തി​​​ലു​​​ള്ള​​​തെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

എ​​​ന്നാ​​​ൽ, സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്ര വോ​​​ട്ടു​​​ക​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ നി​​​ര​​​ന്ത​​​ര​​​മാ​​​യ ചോ​​​ദ്യ​​​ത്തി​​​ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം ഇ​​​നി​​​യും മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ക​​​ണ​​​ക്കു​​​ക​​​ൾ അ​​​റി​​​യി​​​ക്കേ​​​ണ്ട​​​തെ​​​ന്നാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം.

മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ വോ​​​ട്ടെ​​​ടു​​​പ്പു പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന അ​​​ന്നു രാ​​​ത്രി ത​​​ന്നെ പോ​​​ൾ ചെ​​​യ്ത വോ​​​ട്ടു​​​ക​​​ളു​​​ടെ എ​​​ണ്ണം മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി ജ​​​ന​​​ങ്ങ​​​ളെ കൃ​​​ത്യ​​​മാ​​​യി അ​​​റി​​​യി​​​ക്കാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു.

Kerala

ഫയൽ മുക്കാനോ‍‍? സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഇ ​ഓ​ഫീ​സ് പ​രി​ഷ്ക​ര​ണം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ത​ട​ഞ്ഞു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ വോ​​​ട്ടെ​​​ടു​​​പ്പി​​​നു പി​​​ന്നാ​​​ലെ ഭ​​​ര​​​ണ​​​ സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള സം​​സ്ഥാ​​ന സ​​​ർ​​​ക്കാ​​​രി​​ന്‍റെ നീ​​​ക്കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ത​​​ട​​​ഞ്ഞു.

വി​​​വാ​​​ദ ഫ​​​യ​​​ലു​​​ക​​​ൾ നീ​​​ക്കാ​​​നാ​​​യാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ വോ​​​ട്ടെ​​​ടു​​​പ്പി​​​നു തൊ​​​ട്ടുപി​​​ന്നാ​​​ലെ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്നും ഇ​​​തി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും ആ​​​രോ​​​പി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നും ഐ​​​എ​​​എ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി. ഇ ​​​ഓ​​​ഫീ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​ർ പ​​​രി​​​ഷ്ക​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​എ. ജ​​​യ​​​തി​​​ല​​​കി​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​തി​​​നു തൊ​​​ട്ടുപി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു ത​​​ത്കാ​​​ലം നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​ര​​​ണം ഇ​​​ന്ന​​​ലെ രാ​​​ത്രി 10 മു​​​ത​​​ൽ 15നു ​​​രാ​​​വി​​​ലെ 10 മ​​​ണി​​​വ​​​രെ ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചാ​​​ണ് സ​​​ർ​​​ക്കു​​​ല​​​ർ ഇ​​​റ​​​ങ്ങി​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​ർ വെ​​​ർ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഓ​​​ഫീ​​​സ് അ​​​ട​​​ച്ചി​​​ടു​​​ന്ന കാ​​​ര്യം വ​​​കു​​​പ്പു മേ​​​ധാ​​​വി​​​ക​​​ളെ അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, ഇ​​​തി​​​ൽ മാ​​​ർ​​​ച്ച് 31ലെ ​​​തീ​​​യ​​​തി​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് വെ​​​ർ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് വ​​​കു​​​പ്പു മേ​​​ധാ​​​വി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പറയുന്ന​​​ത്.

ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​ഫോ​​​മാ​​​റ്റി​​​ക്സ് സെ​​​ന്‍റ​​​റി​​​നെ​​​യാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ് വെ​​​ർ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​നാ​​​യി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ര​​​ണ്ടാം ​​​ശ​​​നി, ഞാ​​​യ​​​ർ, വി​​​ഷു, അം​​​ബേ​​​ദ്ക​​​ർ ജ​​​യ​​​ന്തി തു​​​ട​​​ങ്ങി​​​യ അ​​​വ​​​ധി​​​ക​​​ൾ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

എ​​​ന്നാ​​​ൽ, നി​​​യ​​​മ​​​സ​​​ഭാ വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ പോ​​​ളിം​​​ഗ് കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​നം അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​ത് വി​​​വാ​​​ദ ഫ​​​യ​​​ലു​​​ക​​​ൾ നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്തെ​​​ത്തി. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഇ ​​​ഓ​​​ഫീ​​​സ് നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം ദു​​​രൂ​​​ഹ​​​മാ​​​ണെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നി​​​ല​​​നി​​​ൽ​​​ക്കേ ഇ ​​​ഓ​​​ഫീ​​​സ് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ക​​​ത്തു ന​​​ൽ​​​കി.

ഇ ​​​ഓ​​​ഫീ​​​സ് പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ ​​​ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​നം 15 വ​​​രെ നി​​​ല​​​യ്ക്കു​​​മെ​​​ന്നാ​​​ണ് ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​ത് ഒ​​​ട്ടേ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ടം നിലനി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സു​​​പ്ര​​​ധാ​​​ന ഫ​​​യ​​​ലു​​​ക​​​ൾ നീ​​​ക്കം ചെ​​​യ്യാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണോ ഐ​​​ടി വ​​​കു​​​പ്പി​​​ന്‍റെ ധൃ​​​തി​​​പി​​​ടി​​​ച്ചു​​​ള്ള ന​​​ട​​​പ​​​ടി​​​യെ​​​ന്ന് സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു​​വെ​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീഷ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്നുമാണ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടത്.

Kerala

സ​മ​യം ക​ഴി​ഞ്ഞി​ട്ടും പ​ര​സ്യ​പ്ര​ചാ​ര​ണം; ര​മേ​ശ് ചെ​ന്നി​ത്ത​ല പ​രാ​തി ന​ൽ​കി

ആ​ല​പ്പു​ഴ: സ​മ​യം ക​ഴി​ഞ്ഞി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണം ന​ട​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. സം​സ്ഥാ​ന തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. നി​ശ​ബ്ദ പ്ര​ചാ​ര​ണ ദി​വ​സ​വും പ​ല​യി​ട​ത്തും പ​രാ​തി​ക​ളും വി​വാ​ദ​ങ്ങ​ളും തു​ട​രു​ക​യാ​ണ്. വോ​ട്ടി​ന് പ​ണം ന​ൽ​കി​യെ​ന്നും അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നെ​ന്നു​മാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്ന് ഉ​യ​ർ​ന്ന പ​രാ​തി​ക​ൾ.

നി​ശ​ബ്ദ​പ്ര​ചാ​ര​ണ ദി​വ​സം എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും ച​ട്ടം ലം​ഘി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. നേ​മ​ത്ത് മ​ദ്യം ഒ​ഴു​ക്കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് ആ​രോ​പി​ച്ചു.

Kerala

വോ​ട്ട് ചെ​യ്യാം, ജ​നാ​ധി​പ​ത്യം ക​രു​ത്തു​റ്റ​താ​ക്കാം

ഇ​​​ന്ത്യ​​​ന്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​രു​​​ത്ത് അ​​​തി​​​ന്‍റെ ഓ​​​രോ പൗ​​​ര​​​ന്‍റെ​​​യും കൈ​​​യി​​​ലു​​​ള്ള വോ​​​ട്ട​​​വ​​​കാ​​​ശ​​​മാ​​​ണ്. ഈ ​​​സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം വി​​​നി​​​യോ​​​ഗി​​​ക്കു​​​ക എ​​​ന്ന​​​ത് കേ​​​വ​​​ലം ഒ​​​രു അ​​​വ​​​കാ​​​ശ​​​മ​​​ല്ല, മ​​​റി​​​ച്ച് രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​വി നി​​​ര്‍ണ​​​യി​​​ക്കു​​​ന്ന​​​തി​​​ലു​​​ള്ള ന​​​മ്മു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം കൂ​​​ടി​​​യാ​​​ണ്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ കൂ​​​ടു​​​ത​​​ല്‍ സു​​​താ​​​ര്യ​​​വും ജ​​​ന​​​കീ​​​യ​​​വു​​​മാ​​​ക്കാ​​​ന്‍ “സ​​​മ്മ​​​തി​​​ദാ​​​യ​​​ക കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​യ” വി​​​പു​​​ല​​​മാ​​​യ ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ളാ​​​ണ് കേ​​​ന്ദ്ര തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ര്‍ദേ​​​ശാ​​​നു​​​സ​​​ര​​​ണം കേ​​​ര​​​ള​​​ത്തി​​​ല്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നാ​​ളെ ​കേ​​​ര​​​ളം പോ​​​ളിം​​​ഗ് ബൂ​​​ത്തി​​​ലേ​​​ക്ക് നീ​​​ങ്ങു​​​മ്പോ​​​ള്‍, സ​​​മ്മ​​​തി​​​ദാ​​​യ​​​ക​​​ര്‍ക്ക് ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ​​​യും സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യും വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള എ​​​ല്ലാ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​ക്ക​​​ഴി​​​ഞ്ഞു.

» പു​​​തു​​​മ​​​ക​​​ള്‍: സു​​​താ​​​ര്യ​​​ത​​​യു​​​ടെ 30 സം​​​രം​​​ഭ​​​ങ്ങ​​​ള്‍ «

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ​​​യെ ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​രി​​​ക്കാ​​​നും കൂ​​​ടു​​​ത​​​ല്‍ ജ​​​ന​​​കീ​​​യ​​​മാ​​​ക്കാ​​​നും മു​​പ്പ​​തോ​​ളം പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ ഇ​​​ത്ത​​​വ​​​ണ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത്. വോ​​​ട്ട​​​ര്‍മാ​​​ര്‍ക്കും രാ​​​ഷ്‌​​ട്രീ​​​യ പാ​​​ര്‍ട്ടി​​​ക​​​ള്‍ക്കു​​​മാ​​​യി നാ​​ൽ​​പ്പ​​തി​​ല​​​ധി​​​കം ആ​​​പ്പു​​​ക​​​ളെ​​​യും വെ​​​ബ്സൈ​​​റ്റു​​​ക​​​ളെ​​​യും സം​​​യോ​​​ജി​​​പ്പി​​​ച്ചു​​കൊ​​​ണ്ടു​​​ള്ള ഏ​​​ക​​​ജാ​​​ല​​​ക ഡി​​​ജി​​​റ്റ​​​ല്‍ സം​​​വി​​​ധാ​​​നം നി​​​ല​​​വി​​​ല്‍ വ​​​ന്നു. പോ​​​ളിം​​​ഗ് സു​​​താ​​​ര്യ​​​മാ​​​ക്കാ​​​ന്‍ 100 ശ​​ത​​മാ​​നം വെ​​​ബ് കാ​​​സ്റ്റിം​​​ഗ് സം​​​വി​​​ധാ​​​ന​​​വും വോ​​​ട്ട​​​ര്‍മാ​​​രു​​​ടെ തി​​​ര​​​ക്ക് നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ ഒ​​​രു ബൂ​​​ത്തി​​​ല്‍ പ​​​ര​​​മാ​​​വ​​​ധി 1,200 വോ​​​ട്ട​​​ര്‍മാ​​​ര്‍ എ​​​ന്ന ക്ര​​​മീ​​​ക​​​ര​​​ണ​​​വും ഇ​​​ത്ത​​​വ​​​ണ​​​ത്തെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.

» പ​​​രി​​​ശീ​​​ല​​​ന​​​വും സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യും «

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത വ​​​ര്‍ധി​​​പ്പി​​​ക്കാ​​​ന്‍ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ര്‍ കേ​​​ര​​​ളം, "eVidya'എ​​​ന്ന ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ് ഫോം ​​​വ​​​ഴി പ​​​രി​​​ശീ​​​ല​​​നം ന​​​ല്‍കി​​​വ​​​രു​​​ന്നു. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്ക് എ​​​വി​​​ടെ​​​യി​​​രു​​​ന്നും ല​​​ളി​​​ത​​​മാ​​​യി പ​​​രി​​​ശീ​​​ല​​​ന മൊ​​​ഡ്യൂ​​​ളു​​​ക​​​ള്‍ ഇ​​​തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​കും. നി​​​ല​​​വി​​​ലെ പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ള്‍ക്ക് പു​​​റ​​​മേ​​​യാ​​​ണി​​​ത്. വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​നം 85ന് ​​​മു​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്.

എ​​​ല്ലാ പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും കു​​​ടി​​​വെ​​​ള്ളം, ത​​​ണ​​​ല്‍, ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ള്‍, റാ​​​മ്പു​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഓ​​​രോ മ​​​ണ്ഡ​​​ല​​​ത്തി​​​ലും പ്രാ​​​ദേ​​​ശി​​​ക ക​​​ലാ​​​രൂ​​​പ​​​ങ്ങ​​​ളും പൈ​​​തൃ​​​ക​​​വും വി​​​ളി​​​ച്ചോ​​​തു​​​ന്ന "മോ​​​ഡ​​​ല്‍ പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളും' സ്ത്രീ​​​ക​​​ള്‍ മാ​​​ത്രം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം "പി​​​ങ്ക് ബൂ​​​ത്തു​​​ക​​​ളും' സ​​​ജ്ജ​​​മാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ജ​​​നാ​​​ധി​​​പ​​​ത്യ ഉ​​​ത്സ​​​വ​​​മാ​​​ക്കി മാ​​​റ്റു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ഓ​​​രോ ബൂ​​​ത്തും സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള​​​ള​​​ത്.

» ക​​​ന്നി​​​വോ​​​ട്ട​​​ര്‍മാ​​​ര്‍ക്ക് മ​​​ധു​​​ര​​​മേ​​​റി​​​യ സ്വീ​​​ക​​​ര​​​ണം «

യു​​​വ​​​ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ വി​​​പു​​​ല​​​മാ​​​യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ 2.71 കോ​​​ടി വോ​​​ട്ട​​​ര്‍മാ​​​രി​​​ല്‍ 4.6 ല​​​ക്ഷം പേ​​​ര്‍ ക​​​ന്നി​​​വോ​​​ട്ട​​​ര്‍മാ​​​രാ​​​ണ്. ഇ​​​വ​​​രെ ബൂ​​​ത്തു​​​ക​​​ളി​​​ലേ​​​ക്ക് ആ​​​ക​​​ര്‍ഷി​​​ക്കാ​​​ന്‍ ഓ​​​രോ ജി​​​ല്ല​​​യി​​​ലെ​​​യും നി​​​ശ്ചി​​​ത ബൂ​​​ത്തു​​​ക​​​ളി​​​ല്‍ ആ​​​ദ്യ​​​മെ​​​ത്തു​​​ന്ന 200 ക​​​ന്നി​​​വോ​​​ട്ട​​​ര്‍മാ​​​ര്‍ക്ക് ഹ​​​ല്‍വ വി​​​ത​​​ര​​​ണം ചെ​​​യ്യും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ല്‍ ഊ​​​ബ​​​റു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് സൗ​​​ജ​​​ന്യ​​​യാ​​​ത്ര​​​യും.

» സു​​​ര​​​ക്ഷ​​​യും പ​​​രാ​​​തി പ​​​രി​​​ഹാ​​​ര​​​വും «

സ്വ​​​ത​​​ന്ത്ര​​​വും നി​​​ഷ്പ​​​ക്ഷ​​​വു​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ അ​​​തി​​​ര്‍ത്തി​​​ക​​​ളി​​​ല്‍ ചെ​​​ക്ക് പോ​​​സ്റ്റു​​​ക​​​ളും സ്റ്റാ​​​റ്റി​​​ക് സ​​​ര്‍വൈ​​​ല​​​ന്‍സ് ടീ​​​മു​​​ക​​​ളും സ​​​ജീ​​​വ​​​മാ​​​ണ്. പ്ര​​​ശ്ന​​​ബാ​​​ധി​​​ത​​​ബൂ​​​ത്തു​​​ക​​​ളി​​​ല്‍ കേ​​​ന്ദ്ര സാ​​​യു​​​ധ സേ​​​ന​​​യെ വി​​​ന്യ​​​സി​​​ക്കും. പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട ലം​​​ഘ​​​ന​​​ങ്ങ​​​ള്‍ക്കെ​​​തി​​​രേ സി-​​​വി​​​ജി​​​ല്‍ ആ​​​പ്പി​​​ലൂ​​​ടെ പ​​​രാ​​​തി ന​​​ല്‍കി​​​യാ​​​ല്‍ 100 മി​​​നി​​​റ്റി​​​നു​​​ള്ളി​​​ല്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണ​​​ത്തി​​​നാ​​​യി 1950 എ​​​ന്ന​​​ടോ​​​ള്‍ ഫ്രീ ​​​ന​​​മ്പ​​​റി​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റും കോ​​​ള്‍ സെ​​​ന്‍റ​​​റു​​​ക​​​ള്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്നു​​​ണ്ട്. സോ​​​ഷ്യ​​​ല്‍ മീ​​​ഡി​​​യ​​​യി​​​ലെ വ്യാ​​​ജ​​​വാ​​​ര്‍ത്ത​​​ക​​​ള്‍ ത​​​ട​​​യാ​​​ന്‍ പ്ര​​​ത്യേ​​​ക സൈ​​​ബ​​​ര്‍ സെ​​​ല്ലു​​​ക​​​ളും ജാ​​​ഗ്ര​​​ത​​​യി​​​ലാ​​​ണ്.

» ക​​​രു​​​ത​​​ലോ​​​ടെ​​​യു​​​ള്ള ഹോം ​​​വോ​​​ട്ടിം​​​ഗ് «

ജ​​​നാ​​​ധി​​​പ​​​ത്യം എ​​​ല്ലാ​​​വ​​​രെ​​​യും ഉ​​​ള്‍ക്കൊ​​​ള്ളു​​​ന്ന​​​താ​​​ക​​​ണം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 85 വ​​​യ​​​സ് ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍ക്കും ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ര്‍ക്കു​​​മാ​​​യി ഹോം ​​​വോ​​​ട്ടിം​​​ഗ് സൗ​​​ക​​​ര്യം ഏ​​​ര്‍പ്പെ​​​ടു​​​ത്തി. ഏ​​​ക​​​ദേ​​​ശം ര​​​ണ്ട് ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ര്‍ ഈ ​​​സൗ​​​ക​​​ര്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​ക്ക​​​ഴി​​​ഞ്ഞു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഡ്യൂ​​​ട്ടി​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കും അ​​​വ​​​ശ്യ​​​സേ​​​വ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ള്‍ക്കും പോ​​​സ്റ്റ​​​ല്‍ ബാ​​​ല​​​റ്റ് വ​​​ഴി​​​യു​​​ള്ള വോ​​​ട്ടിം​​​ഗി​​​നും വി​​​പു​​​ല​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്.

» പ്ര​​​കൃ​​​തി​​​യോ​​​ടി​​​ണ​​​ങ്ങി «

നൂ​​റു ശ​​ത​​മാ​​നം പ്ര​​​കൃ​​​തി​​​സൗ​​​ഹൃ​​​ദ​​​മാ​​​യ രീ​​​തി​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പൂ​​​ര്‍ത്തി​​​യാ​​​ക്കി പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ല്‍ പു​​​തി​​​യ മാ​​​തൃ​​​ക സൃ​​​ഷ്ടി​​​ക്കാ​​​ന്‍ കേ​​​ര​​​ളം ​ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. പ്ലാ​​​സ്റ്റി​​​ക് ഒ​​​ഴി​​​വാ​​​ക്കി ഗ്രീ​​​ന്‍ പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ പാ​​​ലി​​​ക്കാ​​​ന്‍ രാ​​​ഷ്‌​​ട്രീ​​​യ പാ​​​ര്‍ട്ടി​​​ക​​​ളും പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളും സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഭ്യ​​​ര്‍ഥി​​​ക്കു​​​ന്നു.

തീ​​​വ്ര വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക പു​​​തു​​​ക്ക​​​ല്‍ പ്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ശു​​​ദ്ധീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട 2,71,06,059 വോ​​​ട്ട​​​ര്‍മാ​​​രാ​​​ണ് നി​​​ല​​​വി​​​ല്‍ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​ത്. ഈ ​​​ദൗ​​​ത്യ​​​ത്തി​​​ന് പി​​​ന്നി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ച്ച ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍മാ​​​ര്‍, ബി​​​എ​​​ല്‍ഒ​​​മാ​​​ര്‍, മ​​​റ്റ് റ​​​വ​​​ന്യൂ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ സേ​​​വ​​​നം സ്തു​​​ത്യ​​​ര്‍ഹ​​​മാ​​​ണ്. നാ​​ളെ നി​​​ങ്ങ​​​ളു​​​ടെ സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം വി​​​നി​​​യോ​​​ഗി​​​ക്കാ​​​ന്‍ ഓ​​​രോ വോ​​​ട്ട​​​റെ​​​യും ഞാ​​​ന്‍ ഹൃ​​​ദ​​​യ​​​പൂ​​​ര്‍വം ക്ഷ​​​ണി​​​ക്കു​​​ന്നു.
ന​​​മു​​​ക്ക് വോ​​​ട്ട് ചെ​​​യ്യാം, ജ​​​നാ​​​ധി​​​പ​​​ത്യം ക​​​രു​​​ത്തു​​​റ്റ​​​താ​​​ക്കാം.

Kerala

തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ഉറപ്പിൽ ടി.കെ. ഗോവിന്ദന്‍റെ ഹര്‍ജി തീര്‍പ്പാക്കി

കൊ​​​ച്ചി: എ​​​ല്‍ഡി​​​എ​​​ഫ് പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ യു​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര​​​സ്ഥാ​​​നാ​​​ര്‍ഥി ടി.​​​കെ. ഗോ​​​വി​​​ന്ദ​​​ന്‍ ന​​​ല്‍കി​​​യ ഹ​​​ര്‍ജി ഹൈ​​​ക്കോ​​​ട​​​തി തീ​​​ര്‍പ്പാ​​​ക്കി.

സു​​​ഗ​​​മ​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ ഉ​​​റ​​​പ്പ് പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ഹ​​​ര്‍ജി തീ​​​ര്‍പ്പാ​​​ക്കി​​​യ​​​ത്.

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന് ഇ​​​തി​​​നോ​​​ട​​​കം പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ല്‍കി​​​യ​​​തും കോ​​​ട​​​തി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു. സേ​​​നാ​​​വി​​​ന്യാ​​​സ​​​വും വെ​​​ബ് കാ​​​മ​​​റ​​​ക​​​ള​​​ട​​​ക്കം വി​​​ന്യ​​​സി​​​ച്ച കാ​​​ര്യ​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍ അ​​​റി​​​യി​​​ച്ചു.

സി​​​പി​​​എം വി​​​ട്ടു​​​വ​​​ന്ന ത​​​നി​​​ക്കും അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന വോ​​​ട്ട​​​ര്‍മാ​​​ര്‍ക്കും എ​​​ല്‍ഡി​​​എ​​​ഫ് പ്ര​​​വ​​​ര്‍ത്ത​​​ക​​​രി​​​ല്‍നി​​​ന്നു ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്നാ​​​ണ് ഹ​​​ര്‍ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം.

National

എക്സിറ്റ് പോളുകൾക്ക് വിലക്ക്

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ടെ നാ​​​ളെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ൾ​​​ക്ക് വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി.

നാ​​​ളെ രാ​​​വി​​​ലെ ഏ​​​ഴു​​​ മു​​​ത​​​ൽ ഈ​​​ മാ​​​സം 29ന് ​​​വൈ​​​കു​​​ന്നേ​​​രം 6.30 വ​​​രെ​​​യാ​​​ണു എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ വി​​​ല​​​ക്കേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ എ​​​ക്സി​​​റ്റ് പോ​​​ളു​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തോ വാ​​​ർ​​​ത്താ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യോ മ​​​റ്റോ അ​​​വ സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ന്ന​​​തോ കു​​​റ്റ​​​ക​​​ര​​​മാ​​​യി​​​രി​​​ക്കും.

1951ലെ ​​​ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ൻ 126(എ) ​​​യു​​​ടെ ലം​​​ഘ​​​ന​​​മാ​​​യി ക​​​രു​​​തു​​​ന്ന കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന് ര​​​ണ്ടു വ​​​ർ​​​ഷം വ​​​രെ ത​​​ട​​​വോ പി​​​ഴ​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ര​​​ണ്ടും ഒ​​​രു​​​മി​​​ച്ചോ ല​​​ഭി​​​ക്കു​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി.

കേ​​​ര​​​ള​​​ത്തി​​​നു​​​പു​​​റ​​​മെ, ആ​​​സാം, പു​​​തു​​​ച്ചേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും നാ​​​ളെ​​​യാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പ്. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ 23നും ​​​പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ൽ 23, 29 തീ​​​യ​​​തി​​​ക​​​ളി​​​ലു​​​മാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ്. മേ​​​യ് നാ​​​ലി​​​നാ​​​ണ് അ​​​ഞ്ചി​​​ട​​​ത്തും ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക.

Kerala

കെ​പി​സി​സി ലെ​റ്റ​ർ​ഹെ​ഡി​ൽ വ്യാ​ജ​വാ​ർ​ത്ത; ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്കും ഡി​ജി​പി​ക്കും പ​രാ​തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ണ്ണൂ​​​ർ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ സീ​​​റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കെ​​​പി​​​സി​​​സി​​​യു​​​ടെ ലെ​​​റ്റ​​​ർ​​​ഹെ​​​ഡി​​​ൽ വ്യാ​​​ജ​​​വാ​​​ർ​​​ത്ത സൃ​​​ഷ്ടി​​​ച്ച് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി പ്ര​​​ച​​​രി​​​പ്പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​ക്കും സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കും ക​​​ണ്ണൂ​​​ർ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കും ക​​​ള​​​ക്ട​​​ർ​​​ക്കും റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ​​​ക്കും പ​​​രാ​​​തി ന​​​ൽ​​​കി.

ഫേ​​​സ്ബു​​​ക്ക്, വാ​​​ട്ട്സ്ആ​​​പ്പ് എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളി​​​ൽനി​​​ന്നും വ്യാ​​​ജ​​​വാ​​​ർ​​​ത്ത നീ​​​ക്കം ചെ​​​യ്യു​​​ക​​​യും നി​​​രോ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്നും സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​രാ​​​തി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ക​​​ണ്ണൂ​​​ർ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ടി.​​​ഒ. മോ​​​ഹ​​​ന​​​നെ പി​​​ന്തു​​​ണ​​​ച്ചും കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍റെ വി​​​ജ​​​യ​​​സാ​​​ധ്യ​​​ത​​​യെ​​​ക്കു​​​റി​​​ച്ച് ആ​​​ശ​​​ങ്ക പ്ര​​​ക​​​ടി​​​പ്പി​​​ച്ചും എ​​​ഐ​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖ​​​ർ​​​ഗെ​​​യ്ക്ക് ക​​​ത്തു​​​ന​​​ൽ​​​കി എ​​​ന്ന​​​താ​​​ണ് വ്യാ​​​ജ​​​മാ​​​യി പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന ക​​​ത്തി​​​ലെ ഉ​​​ള്ള​​​ട​​​ക്കം.

ഈ ​​​വ്യാ​​​ജ​​​വാ​​​ർ​​​ത്ത ജ​​​ന​​​ങ്ങ​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ക​​​യും സാ​​​ധാ​​​ര​​​ണ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ മ​​​ന​​​സി​​​ൽ സം​​​ശ​​​യം സൃ​​​ഷ്ടി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക​​​യെ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​താ​​​ണ്. കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​ത്തെ താ​​​ൻ എ​​​തി​​​ർ​​​ത്തു​​​വെ​​​ന്ന ത​​​ര​​​ത്തി​​​ൽ തെ​​​റ്റാ​​​യ ധാ​​​ര​​​ണ ഉ​​​ണ്ടാ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു വ്യാ​​​ജ ക​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ ഒ​​​രു ക​​​ത്തും താ​​​ൻ ത​​​യാ​​​റാ​​​ക്കു​​​ക​​​യോ എ​​​ഐ​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന് ന​​​ൽ​​​കു​​​ക​​​യോ ചെ​​​യ്തി​​​ട്ടി​​​ല്ല. എ​​​ഐ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത് ത​​​ന്‍റെ ഒ​​​പ്പ് കൃ​​​ത്രി​​​മ​​​മാ​​​യി സൃ​​​ഷ്ടി​​​ച്ചാ​​​ണ് ഈ ​​​വ്യാ​​​ജ ക​​​ത്ത് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ സ​​​ണ്ണി ജോ​​​സ​​​ഫ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ പ്ര​​​ത്യേ​​​ക മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ നി​​​ല​​​നി​​​ൽ​​​ക്കെ​​​യാ​​​ണ് ത​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഒ​​​രു വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​രാ​​​തി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Kerala

വ്യാജ ഫോണ്‍ സന്ദേശം: പി.ടി.എ. റഹീം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി

കോ​ഴി​ക്കോ​ട്: കു​ന്നമം​ഗ​ലം നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ല്‍ ത​ന്‍റെ പേ​രി​ല്‍ വ്യാ​ജ ഫോ​ണ്‍ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി പി.​ടി.​എ. റ​ഹീം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തി ന​ല്‍​കി.

ബ​ക്ക​റ്റാ​ണ് റ​ഹീ​മി​ന്‍റെ ചി​ഹ്നം. എ​ന്നാ​ല്‍, ചു​റ്റി​ക അ​രി​വാ​ള്‍ ന​ക്ഷ​ത്രം ചി​ഹ്ന​ത്തി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ച് നി​ര​വ​ധി ആ​ളു​ക​ളു​ടെ ഫോ​ണു​ക​ളി​ലേ​ക്കു സ​ന്ദേ​ശ​ങ്ങ​ള്‍ എ​ത്തു​ന്ന​താ​യാ​ണ് റ​ഹീ​മി​ന്‍റ പ​രാ​തി.

ചു​റ്റി​ക അ​രി​വാ​ള്‍​ ന​ക്ഷ​ത്രം ചി​ഹ്ന​ത്തി​ല്‍ വോ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ താ​നോ ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യോ അ​യ​ച്ചി​ട്ടി​ല്ലെ​ന്ന് പി.​ടി.​എ. റ​ഹീം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് വോ​ട്ട​ര്‍​മാ​രി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കും. 8037847590 എ​ന്ന ന​മ്പ​റി​ല്‍​നി​ന്നാ​ണ് വ്യാ​ജ സ​ന്ദേ​ശം വ​ന്ന​ത്. ഇ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി ഉ​ത്ത​ര​വാ​ദി​കൾ‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും റ​ഹീം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളെ പാ​ര്‍​ട്ടി ഫ​ണ്ട് വാ​ഗ്ദാ​നം ചെ​യ്ത് സ്വാ​ധീ​നി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Kerala

അ​നൗ​ൺ​സ്മെ​ന്‍റ് വി​വാ​ദം; ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് മ​റു​പ​ടി ന​ൽ​കി

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ലെ അ​നൗ​ൺ​സ്മെ​ന്‍റ് വി​വാ​ദ​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് മ​റു​പ​ടി ന​ൽ​കി. വി​വാ​ദ​ത്തി​ൽ പാ​ർ​ട്ടി​ക്ക് ബ​ന്ധ​മി​ല്ല. ച​ട്ട​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും മ​ത​സ്പ​ർ​ദ്ധ ഉ​ണ്ടാ​ക്കു​ന്ന അ​നൗ​ൺ​സ്മെ​ന്‍റ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​മ്മു​ടെ വോ​ട്ടു​ക​ൾ ന​മ്മു​ടെ ഖൗ​മി​ലെ കു​ട്ടി​ക്ക് എ​ന്ന അ​നൗ​ൺ​സ്മെ​ന്‍റാ​ണ് വി​വാ​ദ​മാ​യ​ത്. തു​ട​ർ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സി​പി​എം വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്നു.

ഫാ​ത്തി​മ ത​ഹ്‍​ലി​യ മ​തം​പ​റ​ഞ്ഞു വോ​ട്ടു​പി​ടി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പം എ​ൽ​ഡി​എ​ഫി​നി​ല്ലെ​ന്നും വി​വാ​ദ സം​ഭ​വ​ത്തി​ൽ ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞി​രു​ന്നു. മ​തം പ​റ​ഞ്ഞ് വോ​ട്ട് ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും വ​ർ​ഗീ​യ വി​ഭ​ജ​നം ല​ക്ഷ്യ​മി​ട്ട് എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ വേ​ല​യാ​ണി​തെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

National

തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശം കൊ​ഴു​ക്കു​ന്നു; കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് 650 കോ​ടി​യു​ടെ അ​ന​ധി​കൃ​ത വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ഉ​പ​തി​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്ന വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​ത്തി​യ ക​ർ​ശ​ന പ​രി​ശോ​ധ​ന​യി​ൽ ഇ​തു​വ​രെ 650 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ അ​ന​ധി​കൃ​ത പ​ണ​വും മ​റ്റ് വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച മാ​ർ​ച്ച് 15 മു​ത​ൽ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന​ക​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​ത്. വി​വി​ധ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ റെ​യ്ഡു​ക​ളി​ൽ ഇ​തു​വ​രെ ആ​കെ 651.51 കോ​ടി രൂ​പ​യു​ടെ വ​സ്തു​വ​ക​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക പി​ടി​ച്ചെ​ടു​ത്ത​ത് (319 കോ​ടി രൂ​പ), ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും 170 കോ​ടി രൂ​പ, ആ​സാ​മി​ൽ നി​ന്നും 97 കോ​ടി രൂ​പ, കേ​ര​ള​ത്തി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത് 58 കോ​ടി രൂ​പ​യാ​ണ്. പു​തു​ച്ചേ​രി​യി​ൽ നി​ന്നും ഏ​ഴ് കോ​ടി രൂ​പ, കേ​ര​ള​ത്തി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത 58 കോ​ടി രൂ​പ​യു​ടെ വ​സ്തു​ക്ക​ളി​ൽ എ​ട്ട് കോ​ടി രൂ​പ ക​റ​ൻ​സി​യാ​യും, ര​ണ്ട് കോ​ടി രൂ​പ​യു​ടെ മ​ദ്യ​വും (68,432 ലി​റ്റ​ർ), 41 കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നും ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ്ണ​വും അ​ഞ്ച് കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സൗ​ജ​ന്യ വി​ത​ര​ണ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ളും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

 

 

Kerala

പേ​രാ​മ്പ്ര അ​നൗ​ൺ​സ്മെ​ന്‍റ് വി​വാ​ദം: ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര മ​ണ്ഡ​ല​ത്തി​ലെ വി​വാ​ദ​മാ​യ അ​നൗ​ൺ​സ്‌​മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ടി.​പി. രാ​മ​കൃ​ഷ്ണ​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ന​ട​ന്നോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. എ​ന്നാ​ൽ ത​നി​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പേ​രാ​മ്പ്ര​യി​ൽ എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്.

വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തോ​ടെ അ​ദ്ദേ​ഹം ക്ഷു​ഭി​ത​നാ​യി. "ഞ​ങ്ങ​ളു​ടെ മേ​ൽ കു​റ്റം ചാ​ർ​ത്താ​ൻ എ​ന്തി​നാ​ണ് ഇ​ത്ര ധൃ​തി?" എ​ന്നാ​ണ് അ​ദ്ദേ​ഹം ചോ​ദി​ച്ച​ത്. വി​വാ​ദ​മാ​യ അ​നൗ​ൺ​സ്‌​മെ​ന്റ് എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും, ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​വ​ർ അ​തി​ന് തെ​ളി​വ് ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ചാ​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന അ​നൗ​ൺ​സ്‌​മെ​ന്‍റു​ക​ളു​ടെ റെ​ക്കോ​ർ​ഡു​ക​ൾ അ​ട​ങ്ങി​യ പെ​ൻ​ഡ്രൈ​വ് പ​രി​ശോ​ധ​ന​യ്ക്കാ​യി ന​ൽ​കാ​ൻ ത​യ്യാ​റാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്കു​ന്ന പേ​രാ​മ്പ്ര​യി​ൽ അ​ത് ത​ക​ർ​ക്കാ​ൻ ചി​ല കേ​ന്ദ്ര​ങ്ങ​ൾ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ആ​രെ​ങ്കി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് അ​ന്വേ​ഷി​ക്ക​ട്ടെ എ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും ടി.​പി. രാ​മ​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ഫാ​ത്തി​മ ത​ഹ്‌​ലി​യ​യു​ടെ മ​തം പ​റ​ഞ്ഞ് വോ​ട്ട് പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ശ്ര​മി​ച്ചു എ​ന്നാ​രോ​പി​ച്ച് യു​ഡി​എ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു അ​നൗ​ൺ​സ്‌​മെ​ന്‍റു​മാ​യി എ​ൽ​ഡി​എ​ഫി​ന് ബ​ന്ധ​മി​ല്ലെ​ന്നാ​ണ് മു​ന്ന​ണി​യു​ടെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ഈ വിഷയത്തിൽ ഫാത്തിമ തഹ്‌ലിയയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ് ലഭിച്ചി‌ട്ടുണ്ട്. 

National

ത​മി​ഴ്‌​നാ​ട്ടി​ൽ പോ​ലീ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ഡി​ജി​പി​യെ മാ​റ്റി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് പോ​ലീ​സ് മേ​ധാ​വി​യെ മാ​റ്റി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ഡി​ജി​പി ജി. ​വെ​ങ്കി​ട്ട​രാ​മ​നെ ആ​ണ് മാ​റ്റി​യ​ത്. ഇ​തി​നു​പ​ക​ര​മാ​യി സ​ന്ദീ​പ് റാ​യ് റാ​ത്തോ​റി​നെ ഡി​ജി​പി​യാ​യി നി​യ​മി​ച്ച് ഉ​ത്ത​ര​വി​ട്ടു.

1992 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സ​ന്ദീ​പ് റാ​യ് റാ​ത്തോ​ർ. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ന​ട​പ​ടി​ക​ളു​ടെ മേ​ൽ​നോ​ട്ട ചു​മ​ത​ല സ​ന്ദീ​പ് റാ​യ് റാ​ത്തോ​റി​നാ​യി​രി​ക്കും. ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ല​ത ത്രി​പാ​ഠി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ഇ​തി​നു​പു​റ​മേ ത​മി​ഴ്നാ​ട്ടി​ലെ മ​റ്റ് പോ​ലീ​സ് ത​സ്തി​ക​ക​ളി​ലും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. താം​ബ​രം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റാ​യി​രു​ന്ന എ. ​അ​മ​ൽ​രാ​ജി​ന് പ​ക​രം സ​ഞ്ജ​യ് കു​മാ​റി​നെ നി​യ​മി​ച്ചു.

ആ​ർ.​വി. ര​മ്യ ഭാ​ര​തി​യെ കോ​യ​മ്പ​ത്തൂ​ർ വെ​സ്റ്റ് സോ​ൺ ഐ​ജി​യാ​യി നി​യ​മി​ച്ചു. മ​ധു​ര സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണാ​യി അ​ഭി​ഷേ​ക് ദീ​ക്ഷി​തി​നെ നി​യ​മി​ച്ചു.

Kerala

പി.​വി.​അ​ൻ​വ​ർ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്നു; മു​ഹ​മ്മ​ദ് റി​യാ​സ് പ​രാ​തി ന​ൽ​കും

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ലെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​റി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​എ.​മു​ഹ​മ്മ​ദ്‌ റി​യാ​സ്. അ​ൻ​വ​ർ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യാ​ണെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

മ​രു​മോ​നി​സം, പി​ണ​റാ​യി​സം എ​ന്ന് പ​റ​ഞ്ഞ് ത​ന്നെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​ൻ​വ​ർ അ​പ​മാ​നി​ക്കു​ന്നു. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ ആ​വ​ശ്യം. ഇ​ന്നു​ത​ന്നെ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​മെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് വ്യ​ക്ത​മാ​ക്കി.

നി​ല​മ്പൂ​രി​ൽ എ​ൽ​ഡി​എ​ഫ് ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ച അ​ൻ​വ​ർ പി​ന്നീ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യി പി​ണ​ങ്ങി യു​ഡി​എ​ഫു​മാ​യി സ​ഹ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പി​ണ​റാ​യി​സ​ത്തി​നും മ​ര​മോ​നി​സ​ത്തി​നും എ​തി​രാ​യി​ട്ടാ​ണ് താ​ൻ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് അ​ൻ​വ​ർ നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Kerala

വോ​ട്ട് ചെ​യ്യാ​ൻ ഊ​ബ​റി​ൽ സൗ​ജ​ന്യ യാ​ത്ര

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന ഏ​​​പ്രി​​​ൽ ഒ​​​ൻ​​​പ​​​തി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് വോ​​​ട്ട് ചെ​​​യ്യാ​​​ൻ ഊ​​​ബ​​​ർ ഓ​​​ട്ടോ​​​യി​​​ലും ടാ​​​ക്സി​​​യി​​​ലും സൗ​​​ജ​​​ന്യ യാ​​​ത്ര ഒ​​​രു​​​ക്കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ.

സ​​​മ്മ​​​തി​​​ദാ​​​യ​​​ക​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളി​​​ലേ​​​ക്ക് യാ​​​ത്ര ചെ​​​യ്യാ​​​നാ​​​യി ഊ​​​ബ​​​ർ ആ​​​പ്പി​​​ലൂ​​​ടെ കാ​​​ർ, ഓ​​​ട്ടോ, ബൈ​​​ക്ക് വി​​​ഭാ​​​ഗ​​​ത്തി​​​ൽ സൗ​​​ജ​​​ന്യ യാ​​​ത്രാ​​​സേ​​​വ​​​നം ന​​​ൽ​​​കു​​​മെ​​​ന്നു മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു.

വോ​​​ട്ട​​​ർ​​​മാ​​​രെ ക​​​യ​​​റ്റു​​​ന്ന സ്ഥ​​​ല​​​ത്തു നി​​​ന്നു ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള യാ​​​ത്ര​​​ക​​​ളാ​​​ണ് സൗ​​​ജ​​​ന്യം. ര​​​ണ്ടു കി​​​ലോ​​​മീ​​​റ്റ​​​റി​​​നു ശേ​​​ഷ​​​മു​​​ള്ള നി​​​ര​​​ക്ക് വോ​​​ട്ട​​​ർ അ​​​ട​​​യ്ക്ക​​​ണം. എ​​​ല്ലാ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ളു​​​ടെ​​​യും ലൊ​​​ക്കേ​​​ഷ​​​ൻ ആ​​​പ്പി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Kerala

ഹോം ​വോ​ട്ടിം​ഗ്; തി​ങ്ക​ളാ​ഴ്ച വോ​ട്ട് ചെ​യ്ത​ത് 10,922 പേ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഹോം ​വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട് വ​രെ 10,922 പേ​ര് ഹോം ​വോ​ട്ടിം​ഗ് ന​ട​ത്തി​യ​താ​യി ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. ആ​കെ 2,07,757 പേ​രാ​ണ് ഹോം ​വോ​ട്ടിം​ഗി​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്.

പ്രാ​യ​മാ​യ​വ​ർ​ക്കും അ​വ​ശ​രാ​യ​വ​ർ​ക്കും വേ​ണ്ടി​യാ​ണ് ഹോം ​വോ​ട്ടിം​ഗ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 85 വ​യ​സ് പി​ന്നി​ട്ട​വ​ർ​ക്കും, 40 ശ​ത​മാ​ന​ത്തി​ല​ധി​കം വൈ​ക​ല്യ​മു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​മാ​യാ​ണ് ഹോം ​വോ​ട്ടിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം 85 വ​യ​സി​ന് മു​ക​ളി​ലു​ള്ള 7,561 പേ​രും ശാ​രീ​രി​ക പ​രി​മി​തി​യു​ള്ള 3,361 പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ, വീ​ഡി​യോ​ഗ്രാ​ഫ​ർ, മൈ​ക്രോ ഒ​ബ്സ​ർ​വ​ർ എ​ന്നി​വ​ട​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഹോം ​വോ​ട്ടിം​ഗി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

Kerala

തെര.ക​മ്മീ​ഷ​ന്‍റെ ക​ത്തി​ൽ ബി​ജെ​പി​ സീ​ൽ; ഐ​എ​എ​സു​കാ​ര​ട​ക്കം ര​ണ്ടു പേ​ർ​ക്കെ​തി​രേയും ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ക​ത്തി​ൽ ബി​ജെ​പി​യു​ടെ സീ​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ട​ക്കം ര​ണ്ടു പേ​ർ​ക്കെ​തി​രേകൂ​ടി ന​ട​പ​ടി.

ഡെ​പ്യൂ​ട്ടി സി​ഇ​ഒ​യാ​യ മി​ഷ​ൽ സാ​ഗ​ർ ഭ​ര​ത്, സെ​ക്‌ഷൻ ഓ​ഫീസ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് ന​ട​പ​ടി. ഇ​രു​വ​രെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ നി​ന്ന് വി​ടു​ത​ൽ ചെ​യ്ത് ജോ​ലി ചെ​യ്തി​രു​ന്ന മാ​തൃ ഓ​ഫീ​സു​ക​ളി​ലേ​ക്കു മ​ട​ക്കി അ​യ​യ്ക്കാ​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീസ​ർ ഉ​ത്ത​ര​വി​ട്ടു.

ബ​ന്ധ​പ്പെ​ട്ട ഫ​യ​ൽ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ഇ​രു​വ​ർ​ക്കും ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നേ​ര​ത്തെ ഒ​രു അ​സി​സ്റ്റ​ന്‍റ് സെ​ക്ഷ​ൻ ഓ​ഫി​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ​ക്ക് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ നി​ന്ന​യ​ച്ച ക​ത്തി​ൽ ബി​ജെ​പി​യു​ടെ സീ​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് കൂ​ടു​ത​ൽ ന​ട​പ​ടി .

സം​ഭ​വ​ത്തി​ൽ 48 മ​ണി​ക്കൂ​റി​ന​കം അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​ഡീ​ഷ​ണ​ൽ സി​ഇ​ഒ പി.​ബി.​നൂ​ഹി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. നൂ​ഹ് സ​മ​ർ​പ്പി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​നെത്തുടർന്നാ​ണ് ഡെ​പ്യൂ​ട്ടി സി​ഇ​ഒ, സെ​ക്‌ഷൻ ഓ​ഫീ​സ​ർ എ​ന്നി​വ​രെ മ​ട​ക്കി അ​യ​ച്ച​ത്.

Kerala

പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം;ബി. ​​​​​​​ഗോ​​​​​​​പാ​​​​​​​ല​​​​​​​കൃ​​​​​​​ഷ്ണ​​​​​​​നെ​​​​​​​തി​​​​​​​രാ​​​​​​​യ പ​​​​​​​രാ​​​​​​​തി പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കാ​​​​​​​ന്‍ ക​​​​​​​മ്മീ​​​​​​​ഷ​​​​​​​നോ​​​​​​​ട് കോ​​​​​​​ട​​​​​​​തി

കൊ​​​​​​​ച്ചി: തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു പ്ര​​​​​​​ചാ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​നി​​​​​​​ടെ ഗു​​​​​​​രു​​​​​​​വാ​​​​​​​യൂ​​​​​​​ര്‍ നി​​​​​​​യോ​​​​​​​ജ​​​​​​​ക​​​​​​​മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ത്തി​​​​​​​ല്‍ വ​​​​​​​ര്‍ഗീ​​​​​​​യ പ​​​​​​​രാ​​​​​​​മ​​​​​​​ര്‍ശ​​​​​​​ങ്ങ​​​​​​​ള്‍ ന​​​​​​​ട​​​​​​​ത്തി​​​​​​​യ​​​​​​​തു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട് ബി​​​​​​​ജെ​​​​​​​പി സ്ഥാ​​​​​​​നാ​​​​​​​ര്‍ഥി ബി. ​​​​​​​ഗോ​​​​​​​പാ​​​​​​​ല​​​​​​​കൃ​​​​​​​ഷ്ണ​​​​​​​നെ​​​​​​​തി​​​​​​​രേ​​​​​​​യു​​​​​​​ള്ള പ​​​​​​​രാ​​​​​​​തി പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കാ​​​​​​​ന്‍ മു​​​​​​​ഖ്യ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ന് ഹൈ​​​​​​​ക്കോ​​​​​​​ട​​​​​​​തി നി​​​​​​​ര്‍ദേ​​​​​​​ശം ന​​​​​​​ല്‍കി. ര​​​​​​​ണ്ടു മാ​​​​​​​സ​​​​​​​ത്തി​​​​​​​നു​​​​​​​ള്ളി​​​​​​​ല്‍ ഉ​​​​​​​ചി​​​​​​​ത​​​​​​​മാ​​​​​​​യ ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്നാ​​​​​​​ണു ജ​​​​​​​സ്റ്റീ​​​​​​​സ് ബെ​​​​​​​ച്ചു കു​​​​​​​ര്യ​​​​​​​ന്‍ തോ​​​​​​​മ​​​​​​​സ് നി​​​​​​​ര്‍ദേ​​​​​​​ശി​​​​​​​ച്ച​​​​​​​ത്.

തൃ​​​​​​​ശൂ​​​​​​​രി​​​​​​​ലെ കെ​​​​​​​എ​​​​​​​സ്‌​​​​​​​യു നേ​​​​​​​താ​​​​​​​വ് ഗോ​​​​​​​കു​​​​​​​ല്‍ സ​​​​​​​മ​​​​​​​ര്‍പ്പി​​​​​​​ച്ച ഹ​​​​​​​ര്‍ജി പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ച്ചാ​​​​​​​ണു ന​​​​​​​ട​​​​​​​പ​​​​​​​ടി. മ​​​​​​​റ്റു പാ​​​​​​​ര്‍ട്ടി​​​​​​​ക​​​​​​​ള്‍ മ​​​​​​​ണ്ഡ​​​​​​​ല​​​​​​​ത്തി​​​​​​​ല്‍ ഹൈ​​​​​​​ന്ദ​​​​​​​വ​​​​​​​സ്ഥാ​​​​​​​നാ​​​​​​​ര്‍ഥി​​​​​​​ക​​​​​​​ളെ നി​​​​​​​ര്‍ത്തു​​​​​​​ന്നി​​​​​​​ല്ലെ​​​​​​​ന്ന് ആ​​​​​​​രോ​​​​​​​പി​​​​​​​ച്ച് ഗോ​​​​​​​പാ​​​​​​​ല​​​​​​​കൃ​​​​​​​ഷ്ണ​​​​​​​ന്‍ സ​​​​​​​മൂ​​​​​​​ഹ​​​​​​​മാ​​​​​​​ധ്യ​​​​​​​മ​​​​​​​ത്തി​​​​​​​ൽ പോ​​​​​​​സ്റ്റു​​​​​​​ക​​​​​​​ള്‍ ഇ​​​​​​​ട്ടി​​​​​​​ട്ടു​​​​​​​ണ്ടെ​​​​​​​ന്നും ഗു​​​​​​​രു​​​​​​​വാ​​​​​​​യൂ​​​​​​​ര്‍ പോ​​​​​​​ലീ​​​​​​​സ് സ്റ്റേ​​​​​​​ഷ​​​​​​​നി​​​​​​​ല്‍ ഗോ​​​​​​​പാ​​​​​​​ല​​​​​​​കൃ​​​​​​​ഷ്ണ​​​​​​​നെ​​​​​​​തി​​​​​​​രേ ഭാ​​​​​​​ര​​​​​​​തീ​​​​​​​യ ന്യാ​​​​​​​യ സം​​​​​​​ഹി​​​​​​​ത സെ​​​​​​​ക്‌​​​​​​​ഷ​​​​​​​ന്‍ 192, 1988 ലെ ​​​​​​​ജ​​​​​​​ന​​​​​​​പ്രാ​​​​​​​തി​​​​​​​നി​​​​​​​ധ്യനി​​​​​​​യ​​​​​​​മ​​​​​​​ത്തി​​​​​​​ലെ സെ​​​​​​​ക്‌​​​​​​​ഷ​​​​​​​ന്‍ 125 എ​​​​​​​ന്നി​​​​​​​വ​​​​​​​പ്ര​​​​​​​കാ​​​​​​​രം കേ​​​​​​​സ് ര​​​​​​​ജി​​​​​​​സ്റ്റ​​​​​​​ര്‍ ചെ​​​​​​​യ്തി​​​​​​​ട്ടു​​​​​​​ണ്ടെ​​​​​​​ന്നും ഹ​​​​​​​ര്‍ജി​​​​​​​ക്കാ​​​​​​​ര​​​​​​​ന്‍ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു​​​​​​ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ള്‍ ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ചു​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞ​​​​​​​തി​​​​​​​നാ​​​​​​​ല്‍, തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​നെ ബാ​​​​​​​ധി​​​​​​​ക്കു​​​​​​​ന്ന ഒ​​​​​​​രു നി​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ​​​​​​​വും ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന​​​​​​​ത് ഉ​​​​​​​ചി​​​​​​​ത​​​​​​​മ​​​​​​​ല്ലെ​​​​​​​ന്നും എ​​​​​​​ന്നി​​​​​​​രു​​​​​​​ന്നാ​​​​​​​ലും വി​​​​​​​ഷ​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റെ പ്രാ​​​​​​​ധാ​​​​​​​ന്യം ക​​​​​​​ണ​​​​​​​ക്കി​​​​​​​ലെ​​​​​​​ടു​​​​​​​ത്ത് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ന്‍ പ​​​​​​​രാ​​​​​​​തി പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കാ​​​​​​​നു​​​​​​​മാ​​​​​​​ണ് കോ​​​​​​​ട​​​​​​​തി നി​​​​​​​ര്‍ദേ​​​​​​​ശി​​​​​​​ച്ച​​​​​​​ത്.

വി​​​​ദ്വേ​​​​ഷ പ​​​​രാ​​​​മ​​​​ര്‍ശ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ എ​​​​ന്തു ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണ് സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കു​​​​ക​​​​യെ​​​​ന്നും കോ​​​​ട​​​​തി ചോ​​​​ദി​​​​ച്ചു.

മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ട ലം​​​​ഘ​​​​നം ബോ​​​​ധ്യ​​​​മാ​​​​യാ​​​​ല്‍ സ്ഥാ​​​​നാ​​​​ര്‍ഥി​​​​യെ വി​​​​ല​​​​ക്കു​​​​ന്ന​​​​ത​​​​ട​​​​ക്കം ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്ന് ക​​​​മ്മീ​​​​ഷ​​​​ന്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ട ലം​​​​ഘ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വേ​​​​റെ​​​​യും കേ​​​​സു​​​​ക​​​​ള്‍ ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ല്‍ എ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ന്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ലം​​​​ഘ​​​​ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യാ​​​​ല്‍ ജ​​​​ന​​​​പ്രാ​​​​തി​​​​നി​​​​ധ്യ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​മെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​തി​​​​നാ​​​​ല്‍ വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ നി​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്നി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം ഭ​​​​ര​​​​ണ​​​​സ്തം​​​​ഭ​​​​ന​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന​​​​താ​​​​യാ​​​​ണ് തോ​​​​ന്നി​​​​യി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്നും പ​​​​ല​​​​പ്പോ​​​​ഴും കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക​​​​ള്‍ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​തി​​​​രി​​​​ക്കാ​​​​ന്‍ പോ​​​​ലും പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം ഒ​​​​രു കാ​​​​ര​​​​ണ​​​​മാ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​റ​​​​യാ​​​​റു​​​​ണ്ടെ​​​​ന്നും വാ​​​​ദ​​​​ത്തി​​​​നി​​​​ടെ കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. എ​​​​ന്നാ​​​​ല്‍, ഭ​​​​ര​​​​ണ​​​​നി​​​​ശ്ച​​​​ലാ​​​​വ​​​​സ്ഥ​​​​യ്ക്കു കാ​​​​ര​​​​ണ​​​​മി​​​​ല്ലെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ലൊ​​​​ക്കെ കൃ​​​​ത്യ​​​​മാ​​​​യ മാ​​​​ര്‍ഗ​​​​നി​​​​ര്‍ദേ​​​​ശ​​​​ങ്ങ​​​​ള്‍ നി​​​​ല​​​​വി​​​​ലു​​​​ണ്ടെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ന്‍ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

Kerala

യു. പ്രതിഭയ്‌ക്കെതിരായ പരാമർശം: അടിയന്തര നടപടിക്ക് നിര്‍ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ: കായംകുളം എംഎല്‍എ യു. പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ അടിയന്തര നടപടി എടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിർദേശം നല്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ന് ഒരു മണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം.

കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്‌ലിം ലീഗ് നേതാവുമായ എ. ഇര്‍ഷാദാണ് പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധപരാമർശം നടത്തിയത്. ശരീര അഴകും വാക്ചാരുതയും വില്പനച്ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നുവെന്നായിരുന്നു പരാമര്‍ശം.

ത​നി​ക്കെ​തി​രായ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് യു. ​പ്ര​തി​ഭ അറിയിച്ചിരുന്നു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ പൊ​ട്ടി​ക്ക​ര​ഞ്ഞാ​യി​രു​ന്നു യു. ​പ്ര​തി​ഭ​യു​ടെ പ്ര​തി​ക​ര​ണം.

ഒ​രു സ്ത്രീ​യോ​ടും പ​റ​യാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ് ലീ​ഗ് നേ​താ​വ് പ​റ​ഞ്ഞ​തെ​ന്ന് പ്ര​തി​ഭ പ​റ​ഞ്ഞു. ആ ​വാ​ക്കു​ക​ൾ ഞെ​ട്ട​ൽ ഉ​ണ്ടാ​ക്കി. തന്‍റെ ശ​രീ​ര​ഭാ​ഷ പോ​ലും മോ​ശ​മാ​ക്കി​യാ​ണ് പ​റ​ഞ്ഞ​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ട​ക്കം അ​ത് കേ​ട്ടി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പോ​ലും സ്ത്രീ​ക​ളോ​ട് ഇ​ത്ത​ര​ത്തി​ലാ​ണ് സ​മീ​പ​നം.

സ്ത്രീ​ക​ളെ മൊ​ത്ത​ത്തി​ൽ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​മാ​ണ് യു​ഡി​എ​ഫ് നേ​താ​വി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യ​ത്. ഒ​രു സ്ത്രീ​യു​ടെ ശ​രീ​ര​മോ മു​ഖ​മോ അ​ല്ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട​ത്. പോ​ലീ​സി​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കു​മെ​ന്നും പ്ര​തി​ഭ പ​റ​ഞ്ഞു. പ​രാ​മ​ർ​ശം വ​ലി​യ വേ​ദ​ന​യു​ണ്ടാ​ക്കി​യ​താ​യും കു​റ്റം ചെ​യ്തി​ട്ട് ഖേ​ദം പ്ര​ക​ടി​പ്പി​ച്ചാ​ൽ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും പ്ര​തി​ഭ കൂ​ട്ടി​ച്ചേ​ർ​ത്തു.

പരാമര്‍ശം വിവാദമായതിന് പിന്നാലെ എ. ഇര്‍ഷാദിനെതിരെ മുസ്‌ലിം ലീഗ് നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫ് കായംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഇര്‍ഷാദിനെ നീക്കി. അന്വേഷണ വിധേയമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

എന്നാല്‍ തന്‍റെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും വേദനിപ്പിച്ചെങ്കില്‍ താന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു വിവാദത്തിന് പിന്നാലെ ഇര്‍ഷാദ് പ്രതികരിച്ചത്.

National

ഭവാനിപുരിലെ റിട്ടേണിംഗ് ഓഫീസറെ മാറ്റണം; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് തൃണമൂൽ

കൊ​​​ൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തി​​​രി​​​ക്കെ റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​റെ മാ​​​റ്റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​വു​​​മാ​​​യി തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന് ക​​​ത്ത​​​യ​​​ച്ചു.

ഭ​​​ബാ​​​നി​​​പു​​​രി​​​ലെ റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ സു​​​രാ​​​ജി​​​ത് റോ​​​യി​​​യെ മാ​​​റ്റ​​​ണെ​​​ന്നാ​​​ണ് ടി​​​എം​​​സി​​​യു​​​ടെ ആ​​​വ​​​ശ്യം. ബി​​​ജെ​​​പി നേ​​​താ​​​വ് സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി​​​യു​​​മാ​​​യി സൂ​​​രാ​​​ജി​​​ത് റോ​​​യി​​​ക്ക് അ​​​ടു​​​ത്ത​​​ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നാ​​​ണ് ടി​​​എം​​​സി​​​യു​​​ടെ ആ​​​രോ​​​പ​​​ണം.

സു​​​രാ​​​ജി​​​ത് റോ​​​യി​​​യു​​​ടെ നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​ന​​​ത്തെ​​​യും ക​​​ത്തി​​​ൽ ചോ​​​ദ്യം ചെ​​​യ്യു​​​ന്നു​​​ണ്ട്.

സീ​​​നി​​​യോ​​​റി​​​റ്റി മ​​​റി​​​ക​​​ട​​​ന്നാ​​​ണ് റോ​​​യി​​​യെ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഓ​​​ഫ് ലാ​​​ൻ​​​ഡ് റെ​​​ക്കോ​​​ർ​​​ഡ്‌​​​സാ​​​യി നി​​​യ​​​മി​​​ച്ച​​​തെ​​​ന്നും ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ത​​​ല​​​ത്തി​​​ലു​​​ള്ള​​​വ​​​രാ​​​ണ് സാ​​​ധാ​​​ര​​​ണ ഈ ​​​ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചു​​​വ​​​രു​​​ന്ന​​​തെ​​​ന്നും ടി​​​എം​​​സി ദേ​​​ശീ​​​യ വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യം​​​ഗം ഡെ​​​റ​​​ക് ഒ​​​ബ്ര​​​യ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന​​​യ​​​ച്ച ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

National

എ​ട്ടു ല​ക്ഷം വോട്ട് വെ​ട്ടി: മ​മ​ത

കോ​​​​ൽ​​​​ക്ക​​​​ത്ത: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്ന് എ​​​​ട്ടു ല​​​​ക്ഷം വോ​​​​ട്ട​​​​ർ​​​​മാ​​​​രെ നീ​​​​ക്കം ചെ​​​​യ്ത​​​​താ​​​​യി പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി മ​​​​മ​​​​ത ബാ​​​​ന​​​​ർ​​​​ജി.

27 ല​​​​ക്ഷം പേ​​​​രു​​​​ടെ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് എ​​​​ട്ട് ല​​​​ക്ഷം പേ​​​​രെ വെ​​​​ട്ടി​​​​യ​​​​തെ​​​​ന്ന് അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

ജു​​​​ഡീ​​​​ഷ​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​രാ​​​​യ 60 ല​​​​ക്ഷം പേ​​​​രു​​​​ടെ ആ​​​​ദ്യ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​ട്ടി​​​​ക തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി വൈ​​​​കി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

എ​​​​ന്നാ​​​​ൽ ഈ ​​​​പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​വ​​​​രു​​​​ടെ​​​​യോ പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​വ​​​​രു​​​​ടെ​​​​യോ ക​​​​ണ​​​​ക്ക് ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​തു​​​​വ​​​​രെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

ദു​​​​രു​​​​ദ്ദേ​​​​ശ്യ​​​​പ​​​​ര​​​​മാ​​​​യ എ​​​​സ്‌​​​​ഐ​​​​ആ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കി ബി​​​​ജെ​​​​പി ജ​​​​ന​​​​ങ്ങ​​​​ളെ ദു​​​​രി​​​​ത​​​​ത്തി​​​​ലാ​​​​ക്കി​​​​യെ​​​​ന്ന് അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

Kerala

ബി​ജെ​പി​യു​ടെ സീ​ൽ പ​തി​ച്ച ക​ത്ത്: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ജെ​​​പി സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ സീ​​​ൽ​​​ പ​​​തി​​​പ്പി​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ക​​​ത്ത് രാഷ്‌ട്രീയ​​​പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​യ​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ചു വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ന്നു സ​​​മ​​​ർ​​​പ്പി​​​ക്കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ഡീ​​​ഷ​​​ണ​​​ൽ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റും സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ പി.​​​ബി.​​​ നൂ​​​ഹ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ചു വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണ്. ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​പ്പും പൂ​​​ർ​​​ത്തി​​​യാ​​​ക്കി.

അ​​​ന്വേ​​​ഷ​​​ണറി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് വി​​​വ​​​രം. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. 48 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണ് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ ഈ ​​​ക​​​ത്തി​​​നെ​​​തി​​​രേ രാ​​​ഷ്‌ട്രീയ​​​പ്പാ​​​ർ​​​ട്ടി​​​ക​​​ൾ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​തോ​​​ടെ ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു.

Kerala

സ​ർ​ക്കാ​രി​നു​വേ​ണ്ടി പ്ര​ചാ​ര​ണം; വൈ​ദ്യു​തി ബോ​ർ​ഡിനെതിരേ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് പ​രാ​തി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ല​​​​ക്ഷ്യം വ​​​​ച്ച് വാ​​​​ട്ട്സ്ആ​​​​പ്പ് സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ൾ അ​​​​യ​​​​ച്ച​​​​തി​​​​ന് പി​​​​ന്നാ​​​​ലെ സം​​​​സ്ഥാ​​​​ന വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡും സ​​​​ർ​​​​ക്കാ​​​​രി​​​​നുവേ​​​​ണ്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ രം​​​​ഗ​​​​ത്തെ​​​​ന്നു പ​​​​രാ​​​​തി.

വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡി​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് ഈ ​​​​മാ​​​​സം ന​​​​ൽ​​​​കു​​​​ന്ന വൈ​​​​ദ്യു​​​​തി ബി​​​​ല്ലി​​​​ൽ അ​​​​ട​​​​യ്ക്കേ​​​​ണ്ട തു​​​​ക​​​​യ്ക്ക് തൊ​​​​ട്ടു താ​​​​ഴെ​​​​യാ​​​​യി ’പ​​​​വ​​​​ർ​​​​ക​​​​ട്ടും ലോ​​​​ഡ് ഷെ​​​​ഡി​​​​ങ്ങും ഇ​​​​ല്ലാ​​​​ത്ത 10 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ’ എ​​​​ന്ന വാ​​​​ച​​​​ക​​​​മാ​​​​ണ് ബി​​​​ല്ലി​​​​ൽ ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ള്ള​​​​ത്.

ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പെ​​​​രു​​​​മാ​​​​റ്റച്ച​​​​ട്ട​​​​ത്തി​​​​ന് വി​​​​രു​​​​ദ്ധ​​​​മാ​​​​യി വൈ​​​​ദ്യു​​​​തി ബി​​​​ല്ലി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ ഉ​​​​പാ​​​​ധി​​​​യാ​​​​ക്കു​​​​ന്ന​​​​ത്.

വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡി​​​​ന്‍റെ പു​​​​തി​​​​യ ബി​​​​ല്ല് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പെ​​​​രു​​​​മാ​​​​റ്റ​​​​ച​​​​ട്ടം ലം​​​​ഘി​​​​ച്ച വൈ​​​​ദ്യു​​​​തി ബോ​​​​ർ​​​​ഡ് അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ​​​​ർ​​​​ക്ക് സേ​​​​വ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി കാ​​​​ന്പ​​​​യി​​​​ൻ ക​​​​മ്മി​​​​റ്റി പ​​​​രാ​​​​തി ന​​​​ൽ​​​​കി.

Kerala

യു. ​പ്ര​തി​ഭ​യ്‌​ക്കെ​തി​രെ ന​ട​ത്തി​യ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി പി.​കെ. ശ്രീ​മ​തി

ആ​ല​പ്പു​ഴ: കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ എം​എ​ൽ​എ​യ്‌​ക്കെ​തി​രെ സ്ത്രീ​വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​യ ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേ​രി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​കെ. ശ്രീ​മ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. പ്ര​തി​ഭ​യ്‌​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും കു​റ്റ​ക​ര​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി.

ഇ​ർ​ഷാ​ദി​ന്‍റെ പ്ര​സം​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പി.​കെ. ശ്രീ​മ​തി തെ​ളി​വാ​യി ക​മ്മീ​ഷ​ന് ന​ൽ​കി. ഇ​യാ​ളെ പ്ര​ചാ​ര​ണ​ത്തി​ൽ​നി​ന്നു വി​ല​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ശ്രീ​മ​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം പ്ര​തി​ഭ​യ്‌​ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ്ര​സ്താ​വ​ന​യി​ൽ ഇ​ർ​ഷാ​ദി​നെ​തി​രെ യു​ഡി​എ​ഫും മു​സ്ലിം ലീ​ഗും സം​ഘ​ട​നാ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​ർ​ഷാ​ദി​നെ കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന് യു​ഡി​എ​ഫ് നീ​ക്കി​യ​പ്പോ​ൾ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് മു​സ്ലിം ലീ​ഗ് സ​സ്പെ​ൻ​ഡ‍് ചെ​യ്തു.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​പ​മാ​​നി​ച്ചു: മ​ഹു​വ മൊ​യ്ത്ര​യ്ക്കെ​തി​രെ കേ​ര​ള പോ​ലീ​സി​ന്‍റെ നോ​ട്ടീ​സ്, പ​രി​ഹാ​സ​വു​മാ​യി മ​ഹു​വ

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യ്ത്ര​യ്ക്ക് നോ​ട്ടീ​സ​യ​ച്ച് കേ​ര​ള പോ​ലീ​സ്. തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ പോ​ലീ​സാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത​യെ ത​ക​ർ​ക്കു​ന്ന രീ​തി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി.

പോ​ലീ​സി​ന്‍റെ നോ​ട്ടീ​സ് ല​ഭി​ച്ച വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ച മ​ഹു​വ മൊ​യ്‌​ത്ര, ന​ട​പ​ടി​യെ രൂ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ചു. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ നെ​റ്റി​യി​ൽ ബി​ജെ​പി ചി​ഹ്നം പ​തി​ച്ച ചി​ത്രം പ​ങ്കു​വെ​ച്ച മ​ഹു​വ, ക​മ്മീ​ഷ​ണ​റെ 'വാ​നി​ഷ് കു​മാ​ർ'​എ​ന്നും വി​ശേ​ഷി​പ്പി​ച്ചു. ത​ന്‍റെ ഈ ​പോ​സ്റ്റാ​ണ് സാ​മു​ദാ​യി​ക ഐ​ക്യം ഒ​ന്നു​കൂ​ടി ത​ക​ർ​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​രി​ഹാ​സ​രൂ​പേ​ണ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​യ​ച്ച സ​ർ​ക്കു​ല​റി​ൽ സാ​ങ്കേ​തി​ക പി​ഴ​വ് മൂ​ലം ബി​ജെ​പി​യു​ടെ സീ​ൽ പ​തി​ഞ്ഞി​രു​ന്നു. ഈ ​ക​ത്തി​ന്‍റെ ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് മ​ഹു​വ മൊ​യ്‌​ത്ര ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ​ത്. മ​ഹു​വ​യു​ടെ പോ​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും സാ​മു​ദാ​യി​ക ഐ​ക്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്നും നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. വി​വാ​ദ പോ​സ്റ്റ് നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ബി​ജെ​പി സീ​ൽ വ​ന്ന​ത് ഒ​രു ക്ല​റി​ക്ക​ൽ പി​ഴ​വ് മാ​ത്ര​മാ​ണെ​ന്നും, പി​ഴ​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ തി​രു​ത്ത​ൽ വ​രു​ത്തി​യ​താ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

 

National

'പൂ​ച്ച പു​റ​ത്തു​ചാ​ടി'; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മ​മ​ത ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ൽ ബി​ജെ​പി ചി​ഹ്നം പ​തി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. "പൂ​ച്ച പു​റ​ത്തു​ചാ​ടി​യി​രി​ക്കു​ന്നു" എ​ന്ന് പ​റ​ഞ്ഞ മ​മ​ത, ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബി​ജെ​പി​യു​ടെ ച​ട്ടം​പാ​ല​ക​രാ​യി മാ​റി​യെ​ന്ന് ആ​രോ​പി​ച്ചു.

ബം​ഗാ​ളി​ലെ ചി​ല നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്ത വോ​ട്ട​ർ പ​ട്ടി​ക​യു​ടെ ക​വ​റു​ക​ളി​ലും രേ​ഖ​ക​ളി​ലും ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ താ​മ​ര ചി​ഹ്നം ക​ണ്ടെ​ത്തി​യ​താ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യ​ത്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യും സ്വ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ളെ​യും ബി​ജെ​പി കാ​വി​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്ന് മ​മ​ത കു​റ്റ​പ്പെ​ടു​ത്തി.

നി​ഷ്പ​ക്ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പ്ര​ച​ര​ണ വി​ഭാ​ഗ​മാ​യി മാ​റി​യ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

 

 

Kerala

എ​ൽ​ഡി​എ​ഫ്-​എ​ൻ​ഡി​എ പ​രാ​തി​ക​ൾ ത​ള്ളി; വി.​ഡി. സ​തീ​ശ​ന്‍റെ പ​ത്രി​ക സ്വീ​ക​രി​ച്ചു

പ​റ​വൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക വ​ര​ണാ​ധി​കാ​രി അം​ഗീ​ക​രി​ച്ചു. പ​ത്രി​ക​യി​ൽ വ​രു​മാ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് എ​ൽ​ഡി​എ​ഫും എ​ൻ​ഡി​എ​യും ന​ൽ​കി​യ പ​രാ​തി​ക​ൾ ത​ള്ളി​ക്കൊ​ണ്ടാ​ണ് ന​ട​പ​ടി.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന വേ​ള​യി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ടൈ​സ​ൺ മാ​സ്റ്റ​റും എ​ൻ​ഡി​എ പ്ര​തി​നി​ധി​ക​ളും സ​തീ​ശ​ന്‍റെ പ​ത്രി​ക​യ്ക്കെ​തി​രെ രം​ഗ​ത്തു​വ​ന്ന​ത്. അ​ഭി​ഭാ​ഷ​ക​ൻ എ​ന്ന നി​ല​യി​ലു​ള്ള കൃ​ത്യ​മാ​യ വ​രു​മാ​നം പ​ത്രി​ക​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല, അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ക്കു​ന്ന ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ന് മേ​ലു​ള്ള ട്രാ​ഫി​ക് പി​ഴ​ക​ളു​ടെ വി​വ​ര​ങ്ങ​ളും കു​ടി​ശി​ക​യും പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല, കൈ​വ​ശ​മു​ള്ള സ്വ​ർ​ണ്ണ​ത്തി​ന്‍റെ നി​ല​വി​ലെ വി​പ​ണി മൂ​ല്യം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളി​ൽ വ്യ​ക്ത​ത​യി​ല്ല എ​ന്നി​ങ്ങ​നെ​യാ​ണ് പ​രാ​തി​യി​ലെ ഉ​ള്ള​ട​ക്ക​ങ്ങ​ൾ.

പ​രാ​തി​ക​ളെ തു​ട​ർ​ന്ന് വ​ര​ണാ​ധി​കാ​രി സ​തീ​ശ​ന്‍റെ പ​ക്ക​ൽ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. വൈ​കി​ട്ട് മൂ​ന്ന് മ​ണി​യോ​ടെ ന​ട​ന്ന വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ സ​തീ​ശ​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ കൃ​ത്യ​മാ​യ രേ​ഖ​ക​ളും വി​ശ​ദീ​ക​ര​ണ​വും ഹാ​ജ​രാ​ക്കി. ഈ ​വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മാ​ണെ​ന്ന് ക​ണ്ട വ​ര​ണാ​ധി​കാ​രി, ഉ​ന്ന​യി​ക്ക​പ്പെ​ട്ട പ​രാ​തി​ക​ളി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് വി​ല​യി​രു​ത്തി പ​ത്രി​ക സാ​ധു​വാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

 

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക​ത്തി​ൽ ബി​ജെ​പി സീ​ൽ: അ​സി​സ്റ്റ​ന്‍റ് സെ​ക്ഷ​ൻ ഓ​ഫീ​സ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് അ​യ​ച്ച ഔ​ദ്യോ​ഗി​ക ക​ത്തി​ൽ ബി​ജെ​പി​യു​ടെ സീ​ൽ പ​തി​ഞ്ഞ സം​ഭ​വ​ത്തി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ന​ട​പ​ടി​യെ​ടു​ത്തു. ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തി​യ അ​സി​സ്റ്റ​ന്‍റ് സെ​ക്ഷ​ൻ ഓ​ഫീ​സ​റെ സ​ർ​വീ​സി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ർ അ​റി​യി​ച്ചു.

സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 2019-ലെ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ വ്യ​ക്ത​ത തേ​ടി ബി​ജെ​പി അ​ടു​ത്തി​ടെ ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു. അ​പേ​ക്ഷ​യോ​ടൊ​പ്പം ബി​ജെ​പി ന​ൽ​കി​യ പ​ഴ​യ രേ​ഖ​യു​ടെ ഫോ​ട്ടോ​കോ​പ്പി​യി​ൽ പാ​ർ​ട്ടി​യു​ടെ സീ​ൽ ഉ​ണ്ടാ​യി​രു​ന്നു. ഈ ​രേ​ഖ പ​രി​ശോ​ധി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും മ​റ്റ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ഇ​മെ​യി​ൽ വ​ഴി അ​യ​ച്ചു​കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തൊ​രു ക്ല​റി​ക്ക​ൽ പി​ഴ​വാ​ണെ​ന്നും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ത​ന്നെ ക​ത്ത് പി​ൻ​വ​ലി​ച്ച​താ​യും ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബി​ജെ​പി ഓ​ഫീ​സി​ൽ നി​ന്നാ​ണോ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നാണ് കോ​ൺ​ഗ്ര​സ് ചോ​ദി​ച്ചത്. ബി​ജെ​പി​യും ക​മ്മീ​ഷ​നും ഒ​രേ സീ​ലാ​ണോ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് സി​പി​എ​മ്മും പ​രി​ഹ​സി​ച്ചു. എന്നാൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ നി​ഷ്പ​ക്ഷ​ത ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ വ്യ​ക്ത​മാ​ക്കി. 

  

National

ജനനായകന്‍ അനിശ്ചിതത്വത്തില്‍; സെന്‍സര്‍ ബോര്‍ഡും തെരഞ്ഞെടുപ്പ് കമ്മീഷനും തര്‍ക്കത്തില്‍

ചെന്നൈ: തമിഴകത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിനു മുന്നോടിയായുള്ള അവസാനചിത്രം ജനനായകന്‍ റിലീസ് വീണ്ടും അനിശ്ചിതത്വത്തില്‍. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സെന്‍സര്‍ ബോര്‍ഡും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തര്‍ക്കമാണ് റിലീസ് വൈകാന്‍ കാരണം.

ചിത്രത്തിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി പുനഃപരിശോധനയ്ക്കായി സിനിമ തെരഞ്ഞെടുപ്പ് കമ്മീഷനു വിട്ടതായി സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, സിനിമയുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം. ഇതോടെ റിലീസുമായി ബന്ധപ്പെട്ടു വലിയ ആശയക്കുഴപ്പമാണു ഉടലെടുത്തിരിക്കുന്നത്.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മാര്‍ച്ച് 15 മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതാണു ചിത്രത്തിനു തിരിച്ചടിയായത്. ഏപ്രില്‍ 23ന് ആണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. രാഷ്ട്രീയ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പച്ചക്കൊടി ലഭിക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് സെന്‍സര്‍ ബോര്‍ഡ്.

ഇതിനിടെ, റിലീസ് വൈകുന്നതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടലാണെന്ന് വിജയ് പരോക്ഷമായി ആരോപിച്ചു.

ജനുവരി ഒമ്പതിനു നിശ്ചയിച്ചിരുന്ന റിലീസ് പലതവണ മാറ്റിയിരുന്നു. പുതിയ സാഹചര്യത്തില്‍ ഏപ്രില്‍ 30ന് മുന്‍പ് ചിത്രം തിയറ്ററുകളില്‍ എത്താന്‍ സാധ്യതയില്ലെന്ന് വിദേശ വിതരണക്കാരായ യോര്‍ക്ക് സിനിമ അറിയിച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ അസാധുവാക്കിയതായും അവര്‍ വ്യക്തമാക്കി.

എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പ്രകാശ് രാജ്, പൂജ ഹെഗ്ഡെ, മമിത ബൈജു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മേയ് നാലിനാണ് വോട്ടെണ്ണല്‍. അതിനുശേഷമായിരിക്കും റിലീസ് എന്നാണ് റിപ്പോര്‍ട്ട്.

National

ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലം മാറ്റം;തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ നിലപാടു കടുപ്പിച്ചു മമത ബാനർജി

കൊ​​​ൽ​​​ക്ക​​​ത്ത: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന് തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ 50-ലധി​​​കം മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നീ​​​ക്കം ചെ​​​യ്ത ന​​​ട​​​പ​​​ടി​​​യി​​​ൽ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി പ​​​ശ്ചി​​​മാ​​​ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​താ ബാ​​​ന​​​ർ​​​ജി രം​​​ഗ​​​ത്ത്.

ഏ​​​റ്റ​​​വും ഉ​​​ന്ന​​​ത​​​ത​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള രാഷ്‌ട്രീയ ഇ​​​ട​​​പെ​​​ട​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ നീ​​​ക്ക​​​ത്തി​​​ന് പി​​​ന്നി​​​ലെ​​ന്ന് മ​​​മ​​​ത കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വ്യ​​​വ​​​സ്ഥാ​​​പി​​​ത രാഷ്‌ ട്രീയ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​മ​​​ദൃ​​​ഷ്ടാ​​​ന്ത​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ ​ന​​​ട​​​പ​​​ടി​​​യെ​​​ന്നും ഇ​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​യ്​​​ക്കെ​​​തി​​​രേയു​​​ള്ള നേ​​​രി​​​ട്ടു​​​ള്ള ആ​​​ക്ര​​​മ​​​ണമാ​​​ണെ​​​ന്നും മ​​​മ​​​ത കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​ന് തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി അ​​​ട​​​ക്ക​​​മു​​​ള്ള 50-ഓ​​​ളം ഉ​​​ന്ന​​​ത ഐ​​​എ​​​സ്, ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ്ഥ​​​ലം​​​മാ​​​റ്റി​​​യു​​​ള്ള ഉ​​​ത്ത​​​ര​​​വ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഉ​​​ത്ത​​​ര​​​വ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

സം​​​ഭ​​​വ​​​ത്തെ അ​​​പ്ര​​​ഖ്യാ​​​പി​​​ത അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ​​​യെ​​​ന്ന് വി​​​ശേ​​​ഷി​​​പ്പി​​​ച്ച മ​​​മ​​​ത, ബം​​​ഗാ​​​ൾ ഒ​​​രി​​​ക്ക​​​ലും ഭീ​​​ഷ​​​ണി​​​ക്ക് വ​​​ഴ​​​ങ്ങി​​​യി​​​ട്ടി​​​ല്ല, ഒ​​​രി​​​ക്ക​​​ലും വ​​​ഴ​​​ങ്ങു​​​ക​​​യു​​​മി​​​ല്ലെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Kerala

ര​ണ്ട് ദി​വ​സം സം​സ്ഥാ​ന​ത്ത് മ​ദ്യ വി​ൽ​പ​ന​യ്ക്ക് നി​രോ​ധ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു. വോ​ട്ടെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് 48 മ​ണി​ക്കൂ​ർ മ​ദ്യ​വി​ൽ​പ​ന​യു​ണ്ടാ​വി​ല്ല. ഏ​പ്രി​ൽ 7 വൈ​കി​ട്ട് 7 മു​ത​ൽ ഏ​പ്രി​ൽ 9 വ​രെ സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ൽ​പ​ന നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ൽ ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് ന​ട​പ​ടി. സം​സ്ഥാ​ന​ത്തെ വോ​ട്ടെ​ണ്ണ​ൽ ദി​ന​മാ​യ മെ​യ് 4നും ​ഡ്രൈ ഡേ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​മാ​ധാ​ന​പ​ര​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് അ​ന്ത​രീ​ക്ഷ​ത്തി​ന് വേ​ണ്ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം.

 

Kerala

പി​ണ​റാ​യി​യും ഭാ​ര്യ​യും "കോ​ടി​പ​തി​ക​ൾ'; മു​ഖ്യ​മ​ന്ത്രി​യു​ടെ സ്വ​ത്ത് വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഭാ​ര്യ ക​മ​ല​യ്ക്കു​മാ​യി ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ നി​ക്ഷേ​പം. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യോ​ടൊ​പ്പം ന​ൽ​കി​യ സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ലാ​ണ് നി​ക്ഷേ​പം സം​ബ​ന്ധി​ച്ച വി​വ​ര​മു​ള്ള​ത്.

പി​ണ​റാ​യി വി​ജ​യ​ന് 43.35 ല​ക്ഷ​ത്തി​ന്‍റെ നി​ക്ഷേ​പ​വും ഭാ​ര്യ ക​മ​ല​യ്ക്ക് 60.58 ല​ക്ഷ​ത്തി​ന്‍റെ നി​ക്ഷേ​പ​വു​മാ​ണു​ള്ള​ത്. പി​ണ​റാ​യി​ക്ക് 78 സെ​ന്‍റ് ഭൂ​മി​യും ക​മ​ല​യ്ക്ക് ഒ​ഞ്ചി​യ​ത്ത് 17.5 സെ​ന്‍റ് ഭൂ​മി​യും സ്വ​ന്ത​മാ​യു​ണ്ട്. ഇ​തു​കൂ​ടാ​തെ ക​മ​ല​യ്ക്ക് 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​മു​ണ്ട്.

ഇ​രു​വ​ർ​ക്കും ബാ​ധ്യ​ത​ക​ൾ ഒ​ന്നു​മി​ല്ലെ​ന്നും പി​ണ​റാ​യി സ​മ​ർ​പ്പി​ച്ച സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് ത​ല​ശേ​രി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലെ​ത്തി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ സ​ച്ചി​ൻ കൃ​ഷ്ണ​യ്ക്ക് മു​മ്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്.

Kerala

സ​ർ​ക്കാ​ർ പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണം: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ട് വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ പ​ര​സ്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ക​ത്തു ന​ൽ​കി.

തെ​ര​ഞ്ഞെ​ടു​പ്പു പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച് ഇ​ങ്ങ​നെ പ​ര​സ്യം ചെ​യ്ത​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​ങ്ങ​ളും വി​വി​ധ പ​ദ്ധ​തി​ക​ളും വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ബോ​ർ​ഡു​ക​ളും മ​റ്റും ഇ​പ്പോ​ഴും നി​ല​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം ഇ​തു തു​ട​രു​ന്ന​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് സ​തീ​ശ​ൻ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

ചി​ത​റി​പ്പോയ കു​ടും​ബ വോ​ട്ട​ർ​മാ​രെ ഇ​പ്പോ​ൾ ഒ​ന്നി​പ്പി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ത​ത്കാ​ലം ഉ​പേ​ക്ഷി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പ​ല​യി​ട​ത്താ​യി കി​ട​ന്ന കു​ടും​ബ വോ​ട്ട​ർ​മാ​രെ ഒ​രി​ട​ത്താ​ക്കാ​ൻ തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ​ക്കു ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ നീ​ക്കം തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു വി​ജ​യി​ച്ചി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കേ കു​ടും​ബാം​ഗ​ങ്ങ​ളെ ക്ര​മ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചാ​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽനി​ന്ന് ആ​രെ​ങ്കി​ലും പു​റ​ത്തു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ടാ​യി.

എ​ന്നാ​ൽ, പ​ല ബൂ​ത്തു​ക​ളി​ലാ​യി കി​ട​ക്കു​ന്ന കു​ടും​ബ വോ​ട്ട​ർ​മാ​ർ​ക്ക് ഒ​രു ബൂ​ത്തി​ൽ എ​ത്താ​ൻ ഫോം ​എ​ട്ട് പ്ര​കാ​രം അ​പേ​ക്ഷ ന​ൽ​കാ​നാ​കും. അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ഇ​വ​രെ ഒ​രി​ട​ത്താ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ഡോ. ​ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ പ​റ​ഞ്ഞു.

National

തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിലപാട് ദുരൂഹമെന്ന് വേണുഗോപാൽ

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ശു​​​ദ്ധ​​​വാ​​​ര​​​ത്തി​​​നു പി​​​ന്നാ​​​ലെ ഏ​​​പ്രി​​​ൽ ഒ​​​ന്പ​​​തി​​​ന് വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​നു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ സ​​​മീ​​​പ​​​നം ദു​​​രൂ​​​ഹ​​​മാ​​​ണെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ.

വി​​​ശു​​​ദ്ധ വാ​​​രം ക്രൈ​​​സ്ത​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം വ​​​ള​​​രെ പ്രാ​​​ധാ​​​ന്യ​​​മു​​​ള്ള​​​താ​​​ണെ​​​ന്നും ദുഃ​​​ഖ​​​വെ​​​ള്ളി പോ​​​ലു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​കി​​​ച്ചു ക്രി​​​സ്ത്യ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ അ​​​ന്നേ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ർ​​​ത്ത​​​നം സാ​​​ധ്യ​​​മ​​​ല്ലെ​​​ന്നും ഡ​​​ൽ​​​ഹി​​​യി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്ക​​​വെ വേ​​​ണു​​​ഗോ​​​പാ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

മേ​​​യ് നാ​​​ലി​​​നു മാ​​​ത്ര​​​മാ​​​ണ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം എ​​​ന്നി​​​രി​​​ക്കെ ഇ​​​ത്ര തി​​​ടു​​​ക്ക​​​പ്പെ​​​ട്ട് വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ത്തേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു​​​ള്ള ദി​​​ന​​​ങ്ങ​​​ളി​​​ൽ വി​​​ശു​​​ദ്ധ​​​വാ​​​രം ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി​​​ക്കു​​​ശേ​​​ഷം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പൂ​​​ർ​​​ണ​​​മാ​​​യി​​​ട്ടു​​​ള്ള പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് ക​​​ഷ്‌​​​ടി​​​ച്ച് പ​​​ത്തു ദി​​​വ​​​സം പോ​​​ലും ല​​​ഭി​​​ക്കി​​​ല്ല.

കോ​​​ണ്‍ഗ്ര​​​സ് നി​​​ർ​​​ണാ​​​യ​​​ക ശ​​​ക്തി​​​ക​​​ളാ​​​യ ആ​​​സാം, കേ​​​ര​​​ളം, പു​​​തു​​​ച്ചേ​​​രി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു ആ​​​ദ്യ​​​ഘ​​​ട്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ക​​​യെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

National

യുദ്ധം തുടങ്ങി; പ​ശ്ചി​മ ബം​ഗാ​ൾ ചീ​ഫ് സെ​ക്ര​ട്ട​റി​യെ​യും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യെ​യും നീ​ക്കി ​തെ​ര. ക​മ്മീ​ഷ​ൻ

കോ​ൽ​ക്ക​ത്ത: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ർ​ണാ​യ​ക ന​ട​പ​ടി​യു​മാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. സം​സ്ഥാ​ന​ത്തെ ചീ​ഫ് സെ​ക്ര​ട്ട​റി ന​ന്ദി​നി ച​ക്ര​വ​ർ​ത്തി​യെ​യും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ജ​ഗ​ദീ​ഷ് പ്ര​സാ​ദ് മീ​ന​യെ​യും ക​മ്മീ​ഷ​ൻ സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്തു.

993 ബാ​ച്ച് ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ദു​ഷ്യ​ന്ത് ന​രി​യ​ല​യെ പു​തി​യ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. സം​ഘ​മി​ത്ര ഘോ​ഷാ​ണ് പു​തി​യ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി. സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​കു​ന്ന​ത് വ​രെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു ചു​മ​ത​ല​ക​ളി​ലും നി​യോ​ഗി​ക്ക​രു​തെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ വൈ​കി​യ​തും, ഭ​ര​ണ​ക​ക്ഷി​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്നു​വെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ളു​മാ​ണ് ക​മ്മീ​ഷ​ന്‍റെ ഈ ​തീ​രു​മാ​ന​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. ബം​ഗാ​ളി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ഒ​ന്നാം ഘ​ട്ടം ഏ​പ്രി​ൽ 23നും ​ര​ണ്ടാം ഘ​ട്ടം ഏ​പ്രി​ൽ 29നും ​ന​ട​ക്കും. വോ​ട്ടെ​ണ്ണ​ൽ മേ​യ് നാ​ലി​ന് ന​ട​ക്കും.

Kerala

തെരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ?

തിരുവനന്തപുരം : സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഞായറാഴ്ചയോ തിങ്കളാഴ്ചയോ വന്നേക്കും. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം ഒരുമിച്ചു വരാനാണ് സാധ്യത.

കേരളത്തിൽ ഒറ്റ ഘട്ടമായിത്തന്നെ ഇലക്ഷൻ നടക്കും. ഞായറാഴ്ചകളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. ദത്തൻ യു. ഖേൽക്കർ കളക്ടർമാരോടും മറ്റു ഉദ്യോഗസ്ഥന്മാരോടും നിർദേശിച്ചിട്ടുണ്ട്.

ചർച്ചകൾ പൂർത്തിയായി

കമ്മീഷനുമായി ഉള്ള വിവിധ സംസ്ഥാനത്തെ ഉദ്യോഗസ്ഥതല ചർച്ചകൾ പൂർത്തിയായി. ബംഗാളുമായി ബന്ധപ്പെട്ട കാര്യത്തിൽ മാത്രമേ ഇനി ആശയക്കുഴപ്പമുള്ളൂ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൊച്ചിയിൽ വിവിധ രാഷ്‌ട്രീയ പാർട്ടികൾ നടത്തിയ ചർച്ചയിൽ ഏപ്രിൽ 14 നുള്ള വിഷുവും ഏപ്രിൽ 25നുള്ള തൃശൂർപൂരവും ഒഴിവാക്കി കേരളത്തിലെ തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മാത്രമല്ല മുസ്‌ലിം നോമ്പ്, ഈസ്റ്റർ ആഘോഷങ്ങൾ എന്നിവ കഴിഞ്ഞുള്ള ദിവസം രാഷ്‌ട്രീയ പാർട്ടികൾ കൂടുതൽ സ്വാഗതം ചെയ്യുകയും ചെയ്തു. ഇങ്ങനെ വിലയിരുത്തിയാൽ ഏപ്രിൽ 17,18 തീയതികളിൽ കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യതയുണ്ട്. പ്രഖ്യാപനം വന്നു രണ്ടു ദിവസത്തിനുള്ളിൽ അതിനുള്ള വിജ്ഞാപനവും വരും. വിജ്ഞാപനം വന്ന് 28 ദിവസം കഴിഞ്ഞാൽ ഏതു ദിവസവും തെരഞ്ഞെടുപ്പ് നടത്താം. നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള തെരഞ്ഞെടുപ്പ് സമയമാണ് 28 ദിവസം.

എന്നാൽ, പശ്ചിമബംഗാൾ തമിഴ്നാട് ആസാം എന്നിവിടങ്ങളിൽ ഒറ്റത്തവണയായി തെരഞ്ഞെടുപ്പിനുള്ള സാധ്യതയില്ല. പശ്ചിമബംഗാളിൽ ക്രമസമാധാന പ്രശ്നം ഉള്ള സ്ഥലങ്ങളിൽ പല ഘട്ടങ്ങളിലാകും എന്നു നേരത്തെതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ രാഷ്‌ട്രീയ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ അതീവ സുരക്ഷയ്ക്കുള്ള പ്രത്യേക സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്ദേശിക്കുന്നുണ്ട്.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ്: ഏ​പ്രി​ൽ 17നും 23​നും ഇ​ട​യി​ലെന്നു സൂ​ച​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​പ്രി​​​ൽ 17നും 23​​​നും ഇ​​​ട​​​യി​​​ലു​​​ള്ള തീ​​​യ​​​തി​​​യി​​​ലൊ​​​ന്നാ​​​കും കേ​​​ര​​​ള​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യെ​​​ന്നു ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ സൂ​​​ച​​​ന ന​​​ൽ​​​കി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​നം അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ത​​​ന്നെ​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ന​​​ൽ​​​കി​​​യ​​​താ​​​യാ​​​ണ് വി​​​വ​​​രം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ഖ്യാ​​​പ​​​നം വ​​​രു​​​ന്ന​​​തി​​​നു തൊ​​​ട്ടു മു​​​ൻ​​​പാ​​​യാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ അ​​​വ​​​സാ​​​ന​​​ഘ​​​ട്ട പ​​​രി​​​ശീ​​​ല​​​നം ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ​​​ത്.

Kerala

നി​ഷ്പ​ക്ഷ​വും സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യ രീ​തി​യി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക​യെ​ന്ന് ഗ്യാ​നേ​ഷ് കു​മാ​ര്‍

കൊ​ച്ചി: നി​യ​മ​വി​ധേ​യ​മാ​യി നി​ഷ്പ​ക്ഷ​വും സ്വ​ത​ന്ത്ര​വും സു​താ​ര്യ​വു​മാ​യ രീ​തി​യി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക​യെ​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ (സി​ഇ​സി) ഗ്യാ​നേ​ഷ് കു​മാ​ര്‍ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി.

എ​സ്ഐ​ആ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​ഭി​ന​ന്ദി​ച്ചു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍ തി​ക​ച്ചും സു​താ​ര്യ​മാ​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലേ​ക്ക് എ​ത്തി​യ കേ​ര​ള​ത്തി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യ ച​ർ​ച്ച​ക​ളാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​നെ മു​ന്നി​ൽ നി​ർ​ത്തി മൂ​ന്നാം സ​ർ​ക്കാ​രി​നെ പ്ര​തീ​ക്ഷി​ച്ചു​കൊ​ണ്ടാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ നീ​ക്ക​ങ്ങ​ൾ. എ​ന്നാ​ൽ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ക്യാ​മ്പി​ലെ പ്ര​തീ​ക്ഷ.

National

രേ​ഖ​കളുള്ള ഒ​രാ​ൾ പോ​ലും പു​റ​ത്താ​ക​രു​ത്; പ​ശ്ചി​മ ബം​ഗാ​ൾ എ​സ്ഐ​ആ​റി​ൽ സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​യ 70 ല​ക്ഷം പേ​രി​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ത​യാ​റാ​യ​വ​രു​ടെ​യെ​ല്ലാം പ​രി​ശോ​ധ​ന​യ്ക്ക് ഉ​ത്ത​ര​വി​ട്ട് സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

ആ​ർ​ട്ടി​ക്കി​ൾ 142 പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ എ​സ്ഐ​ആ​റി​ൽ സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും സം​സ്ഥാ​ന സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ഭി​ന്ന​ത തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജു​ഡീ​ഷ്യ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രി​ശോ​ധ​ന​യ്ക്ക് നി​യോ​ഗി​ച്ചു.

മൂ​ന്ന് വ​ർ​ഷ​മെ​ങ്കി​ലും പ​രി​ച​യ​മു​ള്ള സി​വി​ൽ ജ​ഡ്ജി​മാ​രെ​യും ഇ​തി​നാ​യി നി​യോ​ഗി​ക്കാ​ൻ കൊ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന് സു​പ്രീം​കോ​ട​തി അ​നു​വാ​ദം ന​ൽ​കി​യി​ട്ടു​ണ്ട്. ജാ​ർ​ഖ​ണ്ഡ്, ഒ​ഡീ​ഷ, ബീ​ഹാ​ർ തു​ട​ങ്ങി​യ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ ജ​ഡ്ജി​മാ​രു​ടെ​യും സേ​വ​നം ആ​വ​ശ്യ​മെ​ങ്കി​ൽ തേ​ടാ​നും ചീ​ഫ് ജ​സ്റ്റി​സ് നി​ർ​ദേ​ശി​ച്ചു.

Kerala

തെരഞ്ഞെടുപ്പ് ഒരുക്കം: തെര. കമ്മീഷന്‍ ഉദ്യോഗസ്ഥ സംഘം ഇന്നു കേരളത്തിൽ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘം ഇന്നും നാളെയുമായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് വിവിധ തലങ്ങളില്‍ പരിശോധിക്കുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്യുമെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ പറഞ്ഞു.

പ്രതിനിധി സംഘത്തിനു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും സംസ്ഥാനം സന്ദര്‍ശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 

Kerala

ഒരു കുടുംബത്തിലുള്ളവർ പല ബൂത്തുകളിൽ; അന്തിമ വോട്ടർ പട്ടികയിൽ പരാതികൾ വ്യാപകം

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷമുള്ള അന്തിമ വോട്ടർ പട്ടികയെ സംബന്ധിച്ച് പരാതികൾ വ്യാപകമായതോടെ വിശദ പരിശോധനയ്ക്കൊരുങ്ങി രാഷ്ട്രീയ പാർട്ടികൾ.

അന്തിമ പട്ടികയിലും ചിലയിടങ്ങളിൽ ഒരേ കുടുംബത്തിലുള്ളവർ പല ബൂത്തുകളിലാണെന്ന സ്ഥിതിയുണ്ട്. അതേസമയം, അർഹരായ വോട്ടർമാർ ഒഴിവായിട്ടുണ്ടോയെന്നത് ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കും.

അർഹതയില്ലാത്തവർ പട്ടികയിൽ കടന്നുകൂടിയെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വെള്ളിയാഴ്ച വിളിച്ച യോഗത്തിൽ സിപിഎം ഉന്നയിച്ചിരുന്നു.

അതേസമയം, ഹിയറിംഗ് നടപടികൾക്ക് ശേഷവും പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും നിയമപരമായ അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനിടയിൽ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് അപ്പീൽ സമർപ്പിക്കാം.

അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ പേരുകൾ ചേർക്കാനുള്ള സൗകര്യം നിലവിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വ്യക്തമാക്കി.

വോ​​​ട്ട​​​ർപ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാം

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യോ എ​​​ഇ​​​ആ​​​ർ​​​ഒ​​​മാ​​​രു​​​ടെയോ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.

മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലും ceo.kerala.gov.in കൂ​​​ടാ​​​തെ മ​​​റ്റൊ​​​രു വെ​​​ബ്സൈ​​​റ്റാ​​​യ electoralsearch.eci.gov.in ലും ​​​വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാം.

18-19 പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ലു​​​ള്ള ആ​​​ദ്യ​​​മാ​​​യി വോ​​​ട്ട് ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും താ​​​മ​​​സം മാ​​​റു​​​ക​​​യും തി​​​രു​​​ത്ത​​​ലു​​​ക​​​ൾ​​​ക്കാ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യും ചെ​​​യ്ത നി​​​ല​​​വി​​​ലു​​​ള്ള വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കും തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ന​​​ൽ​​​കും.

എ​​​സ്ഐ​​​ആ​​​ർ തു​​​ട​​​ങ്ങി​​​യ​​​ശേ​​​ഷം ഫോം 6 ​​​വ​​​ഴി 13,51,151 പേ​​​രും ഫോം ആ​​​റ് എ ​​​വ​​​ഴി (പ്ര​​​വാ​​​സി​​​ക​​​ൾ)1,59,111 പേ​​​രും തി​​​രു​​​ത്ത​​​ലി​​​ന് 3,93,333 പേ​​​രും അ​​​പേ​​​ക്ഷി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.

Kerala

വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണം; അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്ക് പ്ര​കാ​രം അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ 2.69 കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 9,06,211 പേ​ർ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യി.

ഒ​ക്ടോ​ബ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ൽ 2.78 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​സ്ഐ​ആ​ർ ഹി​യ​റിം​ഗ് ഉ​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​യി ഇ​ന്ന് പു​റ​ത്തു​വി​ട്ട അ​ന്തി​മ പ​ട്ടി​ക​യി​ൽ ആ​കെ 2,69,53,644 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 1,31,26,048 പു​രു​ഷ​ന്മാ​രും 1,38,27,319 സ്ത്രീ​ക​ളു​മാ​ണു​ള്ള​ത്.

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ -277, പ്ര​വാ​സി വോ​ട്ട​ർ​മാ​ർ-2,23,558, സ​ർ​വീ​സ് വോ​ട്ട​ർ​മാ​ർ 54,110 എ​ന്നി​ങ്ങ​നെ​യാ​ണ്. 18-19 പ്രാ​യ​പ​രി​ധി​യി​ലു​ള്ള 4,24,518 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. 85 വ​യ​സി​ൽ അ​ധി​ക​മു​ള്ള 2,04,608 വോ​ട്ട​ർ​മാ​രു​ണ്ട്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കാ​നു​ള്ള അ​വ​സാ​ന ദി​വ​സം വ​രെ പേ​ര് ചേ​ർ​ക്കാ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

https://electoralsearch.eci.gov.in/ എ​ന്ന വെ​ബ്സൈ​റ്റി​ൽ വോ​ട്ട​ർ ഐ​ഡി ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചോ, പേ​ര്, ജ​ന​ന തീ​യ​തി, വ​യ​സ് ഉ​പ​യോ​ഗി​ച്ചോ പേ​ര് പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്. കൂ​ടാ​തെ പ്ര​ത്യേ​ക തീ​വ്ര പു​തു​ക്ക​ൽ 2026ന്‍റെ ബൂ​ത്ത് ത​ല വോ​ട്ട​ർ പ​ട്ടി​ക പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്.

അ​തി​നാ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ https://www.ceo.kerala.gov.in/ എ​ന്ന വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന Kerala SIR Final Electoral Roll 2026 എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്തോ അ​ല്ലെ​ങ്കി​ൽ https://voters.eci.gov.in/download eroll?stateCode=511 എ​ന്ന വെ​ബ് പോ​ർ​ട്ട​ൽ വ​ഴി​യോ പ​രി​ശോ​ധി​ക്കാം.

Kerala

കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ കേ​​​ര​​​ള​​​ത്തി​​​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു സം​​​സ്ഥാ​​​ന​​​ത്തെ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്താ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ കേ​​​ന്ദ്ര​​​സം​​​ഘം നാ​​​ളെ മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തും.

നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളും ര​​​ണ്ട് സീ​​​നി​​​യ​​​ർ ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​ർ കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ക​​​ള​​​ക്ട​​​ർ​​​മാ​​​ർ, പോ​​​ലീ​​​സ് നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ, ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക​​​ൾ, മ​​​റ്റു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന യോ​​​ഗം ന​​​ട​​​ക്കും.

ഇ​​​തി​​​നു​​​ശേ​​​ഷം മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​റും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും. എ​​​ന്യു​​​മ​​​റേ​​​ഷ​​​ൻ ഫോ​​​റം ന​​​ൽ​​​കി​​​യ​​​വ​​​രി​​​ൽ 2002 ലെ ​​​എ​​​സ്ഐ​​​ആ​​​ർ പ​​​ട്ടി​​​ക​​​യി​​​ലെ വി​​​വ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ചേ​​​രാ​​​ത്ത​​​തും വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളി​​​ൽ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ള്ള​​​തു​​​മാ​​​യി ക​​​ണ്ടെ​​​ത്തി​​​യ 36,88,948 പേ​​​രു​​​ടെ ഹി​​​യ​​​റിം​​​ഗി​​​നു​​​ശേ​​​ഷം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത് 53,229 പേ​​​രെ മാ​​​ത്ര​​​മാ​​​ണ്.

36 ല​​​ക്ഷം പേ​​​ർ​​​ക്കും നോ​​​ട്ടീ​​​സ് ന​​​ൽ​​​കി രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. 14നാ​​​യി​​​രു​​​ന്നു ഹി​​​യ​​​റിം​​​ഗി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ദി​​​വ​​​സം. നോ​​​മാ​​​പ്പിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 19,32,688 പേ​​​ർ​​​ക്കും മ​​​റ്റു​​​ ത​​​ര​​​ത്തി​​​ൽ പൊ​​​രു​​​ത്ത​​​ക്കേ​​​ടു​​​ള്ള 17,56,260 പേ​​​ർ​​​ക്കു​​​മാ​​​യി​​​രു​​​ന്നു ഹി​​​യ​​​റിം​​​ഗ് ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​വ​​​രു​​​ടെ അ​​​പ്പീ​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​രും. എ​​​ന്നാ​​​ൽ, ഇ​​​നി പു​​​തു​​​താ​​​യി വോ​​​ട്ട​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ മാ​​​ത്ര​​​മേ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ.

National

ശേഷിക്കുന്ന സംസ്ഥാനങ്ങളിലും എസ്ഐആർ

ന്യൂ​​​ഡ​​​ൽ​​​ഹി: ശേ​​​ഷി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ലെ പ്ര​​​ത്യേ​​​ക തീ​​​വ്ര പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള (എ​​​സ്ഐ​​​ആ​​​ർ) ആ​​​ദ്യ​​​ഘ​​​ട്ട ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശം.

എ​​​സ്ഐ​​​ആ​​​റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​യാ​​​റെ​​​ടു​​​പ്പ് എ​​​ത്ര​​​യും വേ​​​ഗം ആ​​​രം​​​ഭി​​​ക്കാ​​​ൻ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ൽ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന കേ​​​ര​​​ളം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​തി​​​നോ​​​ട​​​കം എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു.

ഈ ​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ല്ലാം അ​​​ന്തി​​​മ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക വൈ​​​കാ​​​തെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നി​​​രി​​​ക്കെ​​​യാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍റെ പു​​​തി​​​യ നീ​​​ക്കം.

22 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണ് എ​​​സ്ഐ​​​ആ​​​ർ ഇ​​​നി ന​​​ട​​​ക്കാ​​​നു​​​ള്ള​​​ത്. ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന സെ​​​ൻ​​​സ​​​സി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഏ​​​പ്രി​​​ൽ മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ഹൗ​​​സ് ലി​​​സ്റ്റിം​​​ഗ് ആ​​​ൻ​​​ഡ് ഹൗ​​​സ് സെ​​​ൻ​​​സ​​​സി​​​ന് ഒ​​​പ്പ​​​മാ​​​യി​​​രി​​​ക്കും ബാ​​​ക്കി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക. എ​​​ന്നാ​​​ൽ ഇ​​​വ ത​​​മ്മി​​​ൽ കൂ​​​ടി​​​ക്കു​​​ഴ​​​യ്ക്കി​​​ല്ലെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

National

തെരഞ്ഞെടുപ്പു പ്രഖ്യാപനം മാർച്ച് മധ്യത്തോടെ

ന്യൂ​​​​ഡ​​​​ല്‍​ഹി: കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ള്‍, ആ​​​​സാം, പു​​​​തു​​​​ച്ചേ​​​​രി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ള്‍ ഏ​​​​പ്രി​​​​ലി​​​​ല്‍. വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ന്‍റെ കൃ​​​​ത്യ തീ​​​​യ​​​​തി​​​​ക​​​​ളും ഘ​​​​ട്ട​​​​ങ്ങ​​​​ളും മാ​​​​ര്‍​ച്ച് മ​​​​ധ്യ​​​​ത്തി​​​​ല്‍ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നി​​​​ലെ ഉ​​​​ന്ന​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ബം​​​​ഗാ​​​​ള്‍, പു​​​​തു​​​​ച്ചേ​​​​രി സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ തീ​​​​വ്ര വോ​​​​ട്ട​​​​ര്‍ പ​​​​ട്ടി​​​​ക പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു (എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍) ശേ​​​​ഷ​​​​മു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​കും ന​​​​ട​​​​ക്കു​​​​ക.

കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​രു ദി​​​​വ​​​​സം വോ​​​​ട്ടെ​​​​ടു​​​​പ്പു പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​ന്ന പ​​​​തി​​​​വി​​​​നു വി​​​​രു​​​​ദ്ധ​​​​മാ​​​​യി ഇ​​​​ത്ത​​​​വ​​​​ണ ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ത്തു​​​​ന്ന കാ​​​​ര്യ​​​​വും പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, പ​​​​ഴ​​​​യ​​​​തു​​​​പോ​​​​ലെ ഒ​​​​റ്റ ദി​​​​വ​​​​സം വോ​​​​ട്ടെ​​​​ടു​​​​പ്പു മ​​​​തി​​​​യെ​​​​ന്നാ​​​​ണു കേ​​​​ര​​​​ള​​​​ത്തി​​​​ല്‍നി​​​​ന്നു​​​​ള്ള ശി​​​​പാ​​​​ര്‍​ശ. പ​​​​ശ്ചി​​​​മബം​​​​ഗാ​​​​ളി​​​​ല്‍ ഏ​​​​ഴോ, എ​​​​ട്ടോ ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യും ആ​​​​സാ​​​​മി​​​​ല്‍ ര​​​​ണ്ടോ മൂ​​​​ന്നോ ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യും വോ​​​​ട്ടെ​​​​ടു​​​​പ്പു ന​​​​ട​​​​ത്താ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന.

ക​​​​ഴി​​​​ഞ്ഞ ത​​​​വ​​​​ണ കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്നാ​​​​ട്, പു​​​​തു​​​​ച്ചേ​​​​രി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ഒ​​​​റ്റ ദി​​​​വ​​​​സം വോ​​​​ട്ടെ​​​​ടു​​​​പ്പു പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യി​​​​രു​​​​ന്നു. പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ളി​​​​ല്‍ ച​​​​രി​​​​ത്ര​​​​ത്തി​​​​ലാ​​​​ദ്യ​​​​മാ​​​​യി എ​​​​ട്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണു വോ​​​​ട്ടെ​​​​ടു​​​​പ്പു ന​​​​ട​​​​ത്തി​​​​യ​​​​ത്. ആ​​​​സാ​​​​മി​​​​ല്‍ ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളാ​​​​യാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ന്ന​​​​ത്.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​ങ്ങ​​​​ള്‍ വി​​​​ല​​​​യി​​​​രു​​​​ത്താ​​​​ന്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍​മാ​​​​രും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും അ​​​​ഞ്ചു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും ഉ​​​​ട​​​​ന്‍ സ​​​​ന്ദ​​​​ര്‍​ശി​​​​ക്കും. സം​​​​ഘം ഇ​​​​ന്ന​​​​ലെ ആ​​​​സാ​​​​മി​​​​ല്‍ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​സ്ഐ​​​​ആ​​​​റി​​​​ന് ശേ​​​​ഷ​​​​മു​​​​ള്ള അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ര്‍ പ​​​​ട്ടി​​​​ക കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ ശ​​​​നി​​​​യാ​​​​ഴ്ച​​​​യും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ല്‍ 24നും ​​​​പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ളി​​​​ല്‍ 28നും ​​​​പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. പു​​​​തു​​​​ച്ചേ​​​​രി​​​​യി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ 14നു ​​​​വോ​​​​ട്ട​​​​ര്‍​പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. എ​​​​സ്‌​​​​ഐ​​​​ആ​​​​ര്‍ ന​​​​ട​​​​പ്പാ​​​​ക്കാ​​​​തി​​​​രു​​​​ന്ന ആ​​​​സാ​​​​മി​​​​ല്‍ പ്ര​​​​ത്യേ​​​​ക പു​​​​ന​​​​ര​​​​വ​​​​ലോ​​​​ക​​​​ന​​​​ത്തി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള അ​​​​ന്തി​​​​മ പ​​​​ട്ടി​​​​ക ക​​​​ഴി​​​​ഞ്ഞ പ​​​​ത്താം തീ​​​​യ​​​​തി പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

കേ​​​​ര​​​​ളം, ത​​​​മി​​​​ഴ്‌​​​​നാ​​​​ട്, ബം​​​​ഗാ​​​​ള്‍ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു വോ​​​​ട്ട​​​​ര്‍​മാ​​​​രു​​​​ടെ കു​​​​റ​​​​വാ​​​​ണ് അ​​​​ന്തി​​​​മ വോ​​​​ട്ട​​​​ര്‍​പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ള്ള​​​​ത്. പ​​​​ട്ടി​​​​ക​​​​യി​​​​ല്‍നി​​​​ന്നൊ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​വ​​​​രി​​​​ല്‍ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും ന്യൂ​​​​ന​​​​പ​​​​ക്ഷ, ദ​​​​ളി​​​​ത്, ആ​​​​ദി​​​​വാ​​​​സി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷം ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. എ​​​​ന്നാ​​​​ല്‍ മ​​​​രി​​​​ച്ചു​​​​പോ​​​​യ​​​​വ​​​​രെ​​​​യും അ​​​​ര്‍​ഹ​​​​ര​​​​ല്ലാ​​​​ത്ത​​​​വ​​​​രെ​​​​യു​​​​മാ​​​​ണു ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​തെ​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ന്‍ പ​​​​റ​​​​യു​​​​ന്നു. ആ​​​​സാ​​​​മി​​​​ലും ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ളെ തെ​​​​ര​​​​ഞ്ഞു​​​​പി​​​​ടി​​​​ച്ചു പ​​​​ട്ടി​​​​ക​​​​യി​​​​ല്‍ നി​​​​ന്നൊ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​താ​​​​യി കോ​​​​ണ്‍​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു.

 

National

എസ്ഐആർ നടപടി ഉപേക്ഷിക്കണം: കമ്മീഷന് കത്തെഴുതി എം.എ. ബേബി

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലെ പ്ര​​​ത്യേ​​​ക തീ​​​വ്രപ​​​രി​​​ഷ്ക​​​ര​​​ണ (​​​എ​​​സ്ഐ​​​ആ​​​ർ) ത്തി​​​നെ​​​തി​​​രേ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന് ക​​​ത്ത​​​യ​​​ച്ച് സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി.

നി​​​ല​​​വി​​​ൽ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന പ്ര​​​ക്രി​​​യ വോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നും വോ​​​ട്ട​​​ർ​​​മാ​​​രെ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ബേ​​​ബി ആ​​​രോ​​​പി​​​ച്ചു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഏ​​​താ​​​നും മാ​​​സം മു​​​ന്പ് തി​​​ര​​​ക്കി​​​ട്ടു ന​​​ട​​​ത്തു​​​ന്ന എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ സു​​​താ​​​ര്യ​​​ത​​​യെ ചോ​​​ദ്യംചെ​​​യ്യു​​​ന്നു. ഇ​​​തോ​​​ടൊ​​​പ്പം ബൂ​​​ത്ത് ലെ​​​വ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ നേ​​​രി​​​ടു​​​ന്ന സ​​​മ്മ​​​ർ​​​ദ​​​വും അ​​​ദ്ദേ​​​ഹം ക​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

National

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ പ്ര​ഖ്യാ​പി​ച്ചേ​ക്കും; ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റാ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം ഉ​ൾ​പ്പ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ സ്വ​ന്തം ജി​ല്ല​ക​ളി​ൽ​നി​ന്ന് സ്ഥ​ലം​മാ​റ്റാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​ർ​ക്കും ഡി​ജി​പി​മാ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.

തു​ട​ർ​ച്ച​യാ​യി ഒ​രു പോ​സ്റ്റി​ൽ മൂ​ന്ന് വ​ർ​ഷം തി​ക​ച്ച​വ​രെ​യും സ്ഥ​ലം​മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ, എ​ഡി​എ​മ്മു​മാ​ർ, സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ, ബി​ഡി​ഒ എ​ന്നി​വ​ർ​ക്കും റേ​ഞ്ച് എ​ഡി​ജി​പി മു​ത​ൽ സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ വ​രെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഈ ​നി​ർ​ദേ​ശം ബാ​ധ​ക​മാ​ണ്.

കേ​ര​ളം കൂ​ടാ​തെ അ​സം, ത​മി​ഴ്‌​നാ​ട്, പ​ശ്ചി​മ​ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ലു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ക. സം​സ്ഥാ​ന​ത്ത് മോ​യ് 23 വ​രെ​യാ​ണ് നി​ല​വി​ലെ സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി.

 

Kerala

രണ്ട് കോടിയിൽ ആന്‍റോ ആന്‍റണിക്ക് കുരുക്ക് മുറുകുന്നു, തെര. കമ്മീഷന് പരാതി നൽകാനൊരുങ്ങി സിപിഎം

തിരുവനന്തപുരം: 2019ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തിന് ആ​ന്‍റോ ആ​ന്‍റ​ണി ര​ണ്ടു കോ​ടി വാ​ങ്ങി​യെ​ന്ന നെ​​​​ടും​​​​പ​​​​റ​​​​ന്പി​​​​ൽ ഫി​​​​നാ​​​​ൻ​​​​സ് ഉ​​​​ട​​​​മ എ​ൻ.​എം. രാ​ജുവിന്‍റെ വെളിപ്പെടുത്തലിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി സിപിഎം.

വാങ്ങിയത് കള്ളപ്പണമാണോ എന്ന് ആന്‍റോ ആന്‍റണി വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. അക്കൗണ്ടിലൂടെയാണോ പണം വാങ്ങിയത്. കള്ളപ്പണമാണോ എന്ന് വ്യക്തമാക്കേണ്ടത് ആന്‍റോ ആന്‍റണിയാണെന്നും ഗോവിന്ദൻ പറഞ്ഞു.

അതേസമയം ആന്‍റോ ആന്‍റണിക്കെതിരെയും എൻ.എം. രാജുവിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ വിജിലൻസിനു പരാതി നൽകി.

പണമിടപാടിൽ വ്യക്തത വരാനുണ്ടെന്നും കണക്കിൽ പെടാത്ത പണമാണ് ഇതിനായി ഉപയോഗിച്ചതെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇ മെയിൽ മുഖേനയാണ് പരാതി നൽകിയിരിക്കുന്നത്.

നി​​​​ക്ഷേ​​​​പ​​​​ക​​​​രു​​​​ടെ തു​​​​ക​​​​യാ​​​​ണ് യാ​​​​തൊ​​​​രു രേ​​​​ഖ​​​​ക​​​​ളു​​​​മി​​​​ല്ലാ​​​​തെ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ആ​​​​ന്‍റോ​​​​യ്ക്കു ന​​​​ൽ​​​​കി​​​​യ​​​​തെന്നായിരുന്നു രാജുവിന്‍റെ വെളിപ്പെടുത്തൽ. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് പ​​​​ലി​​​​ശ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ൽ പ​​​​ണം വാ​​​​ങ്ങി​​​​യ​​​​ത്.

ഏ​​​​ഴ് വ​​​​ർ​​​​ഷം ക​​​​ഴി​​​​യു​​​​മ്പോ​​​​ഴും നാ​​​​ളി​​​​തു​​​​വ​​​​രെ 20 ല​​​​ക്ഷം രൂ​​​​പ മാ​​​​ത്ര​​​​മാ​​​​ണ് തി​​​​രി​​​​ച്ചു ന​​​​ൽ​​​​കി​​​​യ​​​​ത്. സ്ഥാ​​​​പ​​​​നം പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ സ​​​​മ​​​​യ​​​​ത്ത് ത​​​​ന്‍റെ മ​​​​ക​​​​ൾ നേ​​​​രി​​​​ട്ട് പോ​​​​യി അ​​​​പേ​​​​ക്ഷി​​​​ച്ചി​​​​ട്ടും ആ​​​​ന്‍റോ പ​​​​ണം തി​​​​രി​​​​കെ ത​​​​ന്നി​​​​ല്ല. അ​​​​ക്കാ​​​​ല​​​​ത്ത് താ​​​​ൻ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്നുവെന്നും രാജു പറഞ്ഞു.

രണ്ടു കോ​ടി രൂ​പ വാ​ങ്ങി​യെ​ന്നും 20 ല​ക്ഷം രൂ​പ മാ​ത്ര​മേ മ​ട​ക്കി ന​ൽ​കി​യു​ള്ളൂ​വെ​ന്നു​മു​ള്ള ​രാ​ജു​വി​ന്‍റെ ആരോപണം ആന്‍റോ ആന്‍റണി തള്ളിയിരുന്നു. 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​​ സ​ഹാ​യ​മെ​ന്ന നി​ല​യി​ൽ പ​ണം വാ​ങ്ങി​യി​രു​ന്ന​താ​യി ആ​ന്‍റോ ആ​​​​ന്‍റ​​​​ണി പ​റ​ഞ്ഞു. അ​ദ്ദേ​ഹം അ​ന്ന്​ യു​ഡി​എ​ഫി​ന്‍റെ​ഭാ​ഗ​മാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ്​ ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷം തു​ക തി​രി​കെ ന​ൽ​കു​ക​യും ചെ​യ്തു.

പ​ല​രും അ​ന്ന്​ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്​. ത​ന്നെ മാ​ത്ര​മ​ല്ല സി​പി​എ​മ്മി​നെ​യും മ​റ്റു പാ​ർ​ട്ടി​ക​ളെ​യും ​രാ​ജു സ​ഹാ​യി​ച്ചി​ട്ടു​ണ്ട്​. ഇ​ട​ത്​ മു​ന്ന​ണി​യു​ടെ സ​മ്മ​ർ​ദ​​ത്തെ തു​ട​ർ​ന്നാ​ണ്​ രാ​ജു ഇ​പ്പോ​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തെന്നും ആന്‍റോ ആന്‍റണി കൂട്ടിച്ചേർത്തു.

Kerala

ഫാര്‍മേഴ്‌സ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അംഗീകാരം

കോ​ട്ട​യം: ക​ര്‍ഷ​ക താ​ത്പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നാ​യി രൂ​പീ​ക​രി​ച്ച നാ​ഷ്ണ​ല്‍ ഫാ​ര്‍മേ​ഴ്‌​സ് പാ​ര്‍ട്ടി​‌ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ജോ​ര്‍ജ് ജെ. ​മാ​ത്യു പൊ​ട്ടം​കു​ളം.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍ട്ടി​ക്കു സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​യി​ല്‍ മ​ത്സ​രി​ക്കുമെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ര്‍ട്ടി ഭാ​ര​വാ​ഹി​ക​ളാ​യി ജോ​മോ​ന്‍ കെ. ​ചാ​ക്കോ (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), ജോ​സ​ഫ് മൈ​ക്കി​ള്‍ (ട്ര​ഷ​റ​ര്‍), എം.​വി. മാ​ണി, കെ.​ഡി. ലൂ​യി​സ് (വൈ​സ്പ്ര​സി​ഡ​ന്‍റ്), പി. ​ജോ​ണി​ക്കു​ട്ടി (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

National

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നി​രീ​ക്ഷ​ക​രെ നി​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് കേ​ര​ളം അ​ട​ക്കം അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് നി​രീ​ക്ഷ​ക​രെ നി​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ​ക്കാ​യു​ള്ള പ​രി​ശീ​ല​നം ഡ​ൽ​ഹി​യി​ൽ ആ​രം​ഭി​ച്ചു.

സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​കെ 1444 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് നി​രീ​ക്ഷ​ക​രാ​യി നി​യോ​ഗി​ച്ച​ത്.

714 പൊ​തു നി​രീ​ക്ഷ​ക​രെ​യും 233 പോ​ലീ​സ് നി​രീ​ക്ഷ​ക​രെ​യും 497 തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷ​ക​രും സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പോ​കും. എ​സ്ഐ​ആ​ർ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ നി​രീ​ക്ഷ​ക​രോ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു.

National

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ 'വാ​ട്സാ​പ്പ് ക​മ്മീ​ഷ​നാ​യി' മാ​റി; സു​പ്രീം​കോ​ട​തി​യി​ൽ മ​മ​താ ബാ​ന​ർ​ജി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന 'സ്പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ' ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി സു​പ്രീം​കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി വാ​ദി​ച്ചു. തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ബം​ഗാ​ളി​നെ മാ​ത്രം ല​ക്ഷ്യം വ​യ്ക്കു​ക​യാ​ണെ​ന്നും നീ​തി​ക്കാ​യി താ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണെ​ന്നും മ​മ​ത പ​റ​ഞ്ഞു.

ഒ​രു സി​റ്റിം​ഗ് മു​ഖ്യ​മ​ന്ത്രി സു​പ്രീം​കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി വാ​ദി​ക്കു​ന്ന​ത് അ​ത്യ​പൂ​ർ​വ്വ​മാ​യ ന​ട​പ​ടി​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഇ​പ്പോ​ൾ ഒ​രു 'വാ​ട്സാ​പ്പ് ക​മ്മീ​ഷ​നാ​യി' മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് മ​മ​ത പ​രി​ഹ​സി​ച്ചു. ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ വാ​ട്സാ​പ്പി​ലൂ​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​വെ​ന്നും ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മൈ​ക്രോ ഒ​ബ്സ​ർ​വ​ർ​മാ​രെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​രു​ക​ൾ വെ​ട്ടാ​ൻ ക​മ്മീ​ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പു​തി​യ പേ​രു​ക​ൾ ചേ​ർ​ക്കു​ന്ന​തി​നേ​ക്കാ​ൾ ഉ​ള്ള​വ ഒ​ഴി​വാ​ക്കാ​നാ​ണ് ക​മ്മീ​ഷ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് ഭ​ർ​തൃ​വീ​ട്ടി​ലേ​ക്ക് മാ​റു​ന്ന സ്ത്രീ​ക​ളു​ടെ പേ​രു​ക​ൾ പോ​ലും പ​ട്ടി​ക​യി​ൽ നി​ന്ന് അ​കാ​ര​ണ​മാ​യി നീ​ക്കം ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്ന് മ​മ​ത ചൂ​ണ്ടി​ക്കാ​ട്ടി. ബം​ഗാ​ളി​ൽ മാ​ത്രം ഏ​ക​ദേ​ശം 58 ല​ക്ഷം പേ​രു​ക​ൾ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​പ്പെ​ട്ട​താ​യി അ​വ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

അ​സം പോ​ലു​ള്ള മ​റ്റ് അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ല്ലാ​ത്ത വി​ധം ബം​ഗാ​ളി​ൽ മാ​ത്രം എ​ന്തി​നാ​ണ് ഇ​ത്ര ധൃ​തി​യി​ൽ വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തെ​ന്ന് മ​മ​ത ചോ​ദി​ച്ചു. സാ​ധാ​ര​ണ ര​ണ്ട് വ​ർ​ഷം എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ വെ​റും ര​ണ്ട് മാ​സം കൊ​ണ്ട് തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു.

മ​മ​ത​യു​ടെ വാ​ദ​ങ്ങ​ൾ കേ​ട്ട ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ഇ​ക്കാ​ര്യ​ത്തി​ൽ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി. വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​മ്പോ​ൾ ക​മ്മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടു​ത​ൽ 'സെ​ൻ​സി​റ്റീ​വ്' ആ​യി പെ​രു​മാ​റ​ണ​മെ​ന്ന് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. പേ​രു​ക​ളി​ലെ അ​ക്ഷ​ര​പ്പി​ശ​കു​ക​ൾ മാ​ത്രം നോ​ക്കി വോ​ട്ട​ർ​മാ​രെ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​ക്ക​രു​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.
ഈ ​കേ​സി​ൽ അ​ടു​ത്ത വാ​ദം ഫെ​ബ്രു​വ​രി ഒ​ൻ​പ​തി​ന് ന​ട​ക്കും.

Kerala

എസ്ഐആർ: 12,462 പേർ കരട് പട്ടികയിൽനിന്നു പുറത്ത്

തിരുവനന്തപുരം: എസ്ഐആർ തുടങ്ങിയത് മുതൽ സംസ്ഥാനത്തൊട്ടാകെ 44,46,107 ഫോമുകൾ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ. 25 ഒക്ടോബർ 27 മുതൽ 2026 ജനുവരി 30 വരെയുള്ള കണക്കാണിത്. സംസ്ഥാനത്തൊട്ടാകെ 12,462 പേർ കരട്പട്ടികയിൽനിന്നു പുറത്തായിട്ടുണ്ട്.

മരിച്ചവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, താമസം മാറിയവർ തുടങ്ങിയ കാരണങ്ങളാൽ, ഹിയറിംഗ് വേളയിൽ കരടു പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കാണിത്. ഹിയറിംഗ് തുടരുന്നതിനാൽ ഈ കണക്കിൽ വ്യത്യാസം വരുമെന്നും ഹിയറിംഗ് വേളയിൽ അനർഹരായി കണ്ടെത്തുന്നവർ ഇനിയും കരട് പട്ടികയിൽനിന്നു പുറത്താവുമെന്നും അദ്ദേഹം അറിയിച്ചു.

Kerala

വി​ദേ​ശ​ത്തു ജ​നി​ച്ച ഇ​ന്ത്യ​ക്കാ​ർ​ക്ക് വോ​ട്ട​ർപ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​ൻ പു​തി​യ സം​വി​ധാ​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ​​​ത്തു ജ​​​നി​​​ച്ച ഇ​​​ന്ത്യക്കാ​​​ർ​​​ക്ക് വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പേ​​​ര് ചേ​​​ർ​​​ക്കാ​​​നാ​​​യി പു​​​തി​​​യ സം​​​വി​​​ധാ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ര​​​ത്ത​​​ൻ യു. ​​​കേ​​​ൽ​​​ക്ക​​​ർ അ​​​റി​​​യി​​​ച്ചു.

വോ​​​ട്ട​​​ർപ​​​ട്ടി​​​ക പു​​​തു​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഇ​​​റോ​​​നെ​​​റ്റ്, ബി​​​എ​​​ൽ​​​ഒ ആ​​​പ്പ് എ​​​ന്നി​​​വ​​​യി​​​ൽ ഇ​​​ന്ത്യ​​​ക്ക് പു​​​റ​​​ത്തു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പേ​​​ര് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ക്കി.

ജ​​​ന​​​ന​​​സ്ഥ​​​ലം വി​​​ദേ​​​ശ​​​ത്തു​​​ള്ള പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്ക് നാ​​​ട്ടി​​​ലു​​​ള്ള ബ​​​ന്ധു​​​ക്ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഓ​​​ഫ്‌​​​ലൈ​​​നാ​​​യി ബി​​​എ​​​ൽ​​​ഒ, ഇ​​​ആ​​​ർ​​​ഒ എ​​​ന്നി​​​വ​​​ർ വ​​​ഴി വോ​​​ട്ട​​​ർ​​​പട്ടി​​​ക​​​യി​​​ൽ പേ​​​ര് ചേ​​​ർ​​​ക്കാ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. ബി​​​എ​​​ൽ​​​ഒ ആ​​​പ്പ് വ​​​ഴി അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നും രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ​​​ക്ക് സാ​​​ധി​​​ക്കും. അ​​​പേ​​​ക്ഷാ​​​ഫോ​​​റ​​​ത്തി​​​ൽ ‘ഇ​​​ന്ത്യ​​​ക്കു പു​​​റ​​​ത്ത് ’ എ​​​ന്ന ഓ​​​പ്ഷ​​​നും ജ​​​നി​​​ച്ച രാ​​​ജ്യ​​​വും ഇ​​​നി രേ​​​ഖ​​​പ്പെ​​​ടു​​​ത്താം.

നി​​​ല​​​വി​​​ലെ ഫോം ​​​ആ​​​റി​​​ലോ ഫോം 6 ​​​എ​​​യി​​​ലോ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ഇ​​​തു​​​വ​​​രെ സാ​​​ധി​​​ച്ചി​​​രു​​​ന്നി​​​ല്ല. ജ​​​ന​​​ന​​​സ്ഥ​​​ലം ഇ​​​ന്ത്യ​​​ക്കു പു​​​റ​​​ത്താ​​​ണെ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ നി​​​ല​​​വി​​​ൽ ഓ​​​പ്ഷ​​​നു​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത​​​താ​​​യി​​​രു​​​ന്നു കാ​​​ര​​​ണം. വി​​​ദേ​​​ശ​​​ത്ത് ജ​​​നി​​​ച്ച ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത പ്ര​​​ശ്നം ചൂണ്ടിക്കാട്ടി ‘ദീ​​​പി​​​ക’ നേ​​​ര​​​ത്തേ വാ​​​ർ​​​ത്ത ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

പു​​​തു​​​ക്കി​​​യ പാ​​​സ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​ര​​​മു​​​ള്ള ര​​​ണ്ട​​​ക്ഷ​​​രം (ഡ​​​ബി​​​ൾ ആ​​​ൽ​​​ഫ​​​ബ​​​റ്റ്) ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന വി​​​ധ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍റെ എ​​​റോ​​​നെ​​​റ്റ് സൈ​​​റ്റ് നേ​​​ര​​​ത്തേ സ​​​ജ്ജ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തു​​​വ​​​രെ ഫോം 6 ​​​എ വ​​​ഴി 1,37,162 പ്ര​​​വാ​​​സി​​​ക​​​ൾ വോ​​​ട്ട​​​ർ​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ പേ​​​ര് ചേ​​​ർ​​​ക്കാ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചെ​​​ന്ന് മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up